This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആൽഫാകണങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Alpha-particles) |
Mksol (സംവാദം | സംഭാവനകള്‍) (→Alpha-particles) |
||
വരി 1: | വരി 1: | ||
==ആൽഫാകണങ്ങള്‍== | ==ആൽഫാകണങ്ങള്‍== | ||
==Alpha-particles== | ==Alpha-particles== | ||
- | [[ചിത്രം:Vol3p402_HenriBecquerel01.jpg.jpg|thumb|അന്റോയിന്‍ ഹെന്റി | + | [[ചിത്രം:Vol3p402_HenriBecquerel01.jpg.jpg|thumb|അന്റോയിന്‍ ഹെന്റി ബെക്വറല്‍]] |
- | റേഡിയോ ആക്ടീവ് | + | റേഡിയോ ആക്ടീവ് പദാര്‍ഥങ്ങള്‍ വികിരണം ചെയ്യുന്ന ധനചാര്‍ജ് വാഹകങ്ങളായ കണങ്ങള്‍. അന്റോയിന്‍ ഹെന്റി ബെക്വറല്‍ (1852-1908) എന്ന ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനാണ് റേഡിയോ ആക്ടിവത എന്ന പ്രതിഭാസം കണ്ടുപിടിച്ചത് (1896). അവധാനപൂര്‍വം പൊതിഞ്ഞുവച്ചിരുന്ന ഒരു ഫോട്ടോഗ്രാഫിക് പ്ലേറ്റ്, യുറേനിയം ചേര്‍ന്ന ഒരു യൗഗികപദാര്ഥത്തിന്റെ സാന്നിധ്യത്തില്‍ മങ്ങിപ്പോകുന്നതായി അദ്ദേഹം നിരീക്ഷിച്ചു. യുറേനിയം എന്ന മൂലകത്തില്നിന്നും സ്വാഭാവികമായി ഉണ്ടാകുന്ന വികിരണം (radiation) ആണ് ഇതിനു കാരണെമെന്ന് അനന്തരപരീക്ഷണങ്ങളില്നിന്ന് അദ്ദേഹം തെളിയിച്ചു (1899). രണ്ടുതരം വികിരണങ്ങള്‍ ഉണ്ടാകുന്നതായി അദ്ദേഹം മനസ്സിലാക്കി. അദ്ദേഹം അവയ്ക്ക് യഥാക്രമം ആല്‍ഫാ (α) , ബീറ്റാ (β) എന്ന് പേരു നല്കി. മൂന്നാമതൊരു വികിരണം (γ) കൂടി പിന്നീട് കണ്ടുപിടിക്കപ്പെട്ടു. മൂന്നുതരം വികിരണങ്ങളെ സൂക്ഷ്മമായി പഠിച്ചതിന്റെ ഫലമായി ആല്ഫായും ബീറ്റായും വികിരണങ്ങള്‍ വൈദ്യുതചാര്‍ജ് വഹിക്കുന്ന പദാര്ഥകണങ്ങളാണെന്നും ഗാമാവികിരണം അദൃശ്യപ്രകാശരശ്മികളാണെന്നും തെളിയിക്കപ്പെട്ടു. |
- | + | ആല്‍ഫാകണം സെക്കണ്ടില് 32,000 കി.മീ. വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് റതര്‍ഫോര്‍ഡ് കണക്കാക്കി. ബീറ്റാ കണങ്ങളെക്കാള്‍ വേഗം കുറവാണിതിന്; ഗാമാരശ്മികള്ക്ക് വേഗവും തുളച്ചുകയറാനുള്ള ശേഷിയും ആല്‍ഫാ-ബീറ്റാ കണങ്ങളെക്കാള്‍ കൂടുതലുണ്ട്. ആല്ഫാകണത്തിന് ഹൈഡ്രജന്‍-അണുകേന്ദ്രത്തിന്റെ രണ്ടിരട്ടി വൈദ്യുതചാര്‍ജും നാലിരട്ടി ദ്രവ്യമാനവും ഉണ്ട്. ഈ ദ്രവ്യമാനം ഹീലിയത്തിന്റേതിനു തുല്യമാണ്. രണ്ട് ഇലക്ട്രാണുകളെ സ്വീകരിച്ച് ആല്‍ഫാകണങ്ങള്‍ക്ക് ഹീലിയം അണുക്കളായിത്തീരുവാന് കഴിയും. കടലാസുപോലുള്ള ലോലമായ പദാര്ഥങ്ങള്പോലും ആല്‍ഫാകണങ്ങളെ തടഞ്ഞുനിര്‍ത്തുന്നു. നോ: ആന്റിമാറ്റര്; കണങ്ങള്‍, മൗലിക; ഗാമാ-ബീറ്റാകണങ്ങള്‍ |
08:11, 25 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആൽഫാകണങ്ങള്‍
Alpha-particles
റേഡിയോ ആക്ടീവ് പദാര്‍ഥങ്ങള്‍ വികിരണം ചെയ്യുന്ന ധനചാര്‍ജ് വാഹകങ്ങളായ കണങ്ങള്‍. അന്റോയിന്‍ ഹെന്റി ബെക്വറല്‍ (1852-1908) എന്ന ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനാണ് റേഡിയോ ആക്ടിവത എന്ന പ്രതിഭാസം കണ്ടുപിടിച്ചത് (1896). അവധാനപൂര്‍വം പൊതിഞ്ഞുവച്ചിരുന്ന ഒരു ഫോട്ടോഗ്രാഫിക് പ്ലേറ്റ്, യുറേനിയം ചേര്‍ന്ന ഒരു യൗഗികപദാര്ഥത്തിന്റെ സാന്നിധ്യത്തില്‍ മങ്ങിപ്പോകുന്നതായി അദ്ദേഹം നിരീക്ഷിച്ചു. യുറേനിയം എന്ന മൂലകത്തില്നിന്നും സ്വാഭാവികമായി ഉണ്ടാകുന്ന വികിരണം (radiation) ആണ് ഇതിനു കാരണെമെന്ന് അനന്തരപരീക്ഷണങ്ങളില്നിന്ന് അദ്ദേഹം തെളിയിച്ചു (1899). രണ്ടുതരം വികിരണങ്ങള്‍ ഉണ്ടാകുന്നതായി അദ്ദേഹം മനസ്സിലാക്കി. അദ്ദേഹം അവയ്ക്ക് യഥാക്രമം ആല്‍ഫാ (α) , ബീറ്റാ (β) എന്ന് പേരു നല്കി. മൂന്നാമതൊരു വികിരണം (γ) കൂടി പിന്നീട് കണ്ടുപിടിക്കപ്പെട്ടു. മൂന്നുതരം വികിരണങ്ങളെ സൂക്ഷ്മമായി പഠിച്ചതിന്റെ ഫലമായി ആല്ഫായും ബീറ്റായും വികിരണങ്ങള്‍ വൈദ്യുതചാര്‍ജ് വഹിക്കുന്ന പദാര്ഥകണങ്ങളാണെന്നും ഗാമാവികിരണം അദൃശ്യപ്രകാശരശ്മികളാണെന്നും തെളിയിക്കപ്പെട്ടു.
ആല്‍ഫാകണം സെക്കണ്ടില് 32,000 കി.മീ. വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് റതര്‍ഫോര്‍ഡ് കണക്കാക്കി. ബീറ്റാ കണങ്ങളെക്കാള്‍ വേഗം കുറവാണിതിന്; ഗാമാരശ്മികള്ക്ക് വേഗവും തുളച്ചുകയറാനുള്ള ശേഷിയും ആല്‍ഫാ-ബീറ്റാ കണങ്ങളെക്കാള്‍ കൂടുതലുണ്ട്. ആല്ഫാകണത്തിന് ഹൈഡ്രജന്‍-അണുകേന്ദ്രത്തിന്റെ രണ്ടിരട്ടി വൈദ്യുതചാര്‍ജും നാലിരട്ടി ദ്രവ്യമാനവും ഉണ്ട്. ഈ ദ്രവ്യമാനം ഹീലിയത്തിന്റേതിനു തുല്യമാണ്. രണ്ട് ഇലക്ട്രാണുകളെ സ്വീകരിച്ച് ആല്‍ഫാകണങ്ങള്‍ക്ക് ഹീലിയം അണുക്കളായിത്തീരുവാന് കഴിയും. കടലാസുപോലുള്ള ലോലമായ പദാര്ഥങ്ങള്പോലും ആല്‍ഫാകണങ്ങളെ തടഞ്ഞുനിര്‍ത്തുന്നു. നോ: ആന്റിമാറ്റര്; കണങ്ങള്‍, മൗലിക; ഗാമാ-ബീറ്റാകണങ്ങള്‍