This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എയർ ഫിൽറ്റർ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Air filter) |
Mksol (സംവാദം | സംഭാവനകള്‍) (→Air filter) |
||
വരി 6: | വരി 6: | ||
ആന്തരദഹന എന്‍ജിനുകളുടെ പ്രവർത്തനത്തിനാവശ്യമായ വായു സിലിണ്ടറിൽ കടക്കുന്നതിനു മുന്‍പായി അതിലുള്ള പൊടി, മറ്റു മാലിന്യങ്ങള്‍ എന്നിവ നീക്കി ശുദ്ധമാക്കുന്നതിനുപയോഗിക്കുന്ന ഒരു ഉപകരണം. വായു അരിപ്പ എന്നാണ് ഭാഷാസംജ്ഞ. എയർകണ്ടിഷനിങ് വ്യൂഹങ്ങളിലും വായു ശുദ്ധീകരിക്കുന്നതിനായി പലതരത്തിലുള്ള അരിപ്പകള്‍ ഉപയോഗിക്കാറുണ്ട്. | ആന്തരദഹന എന്‍ജിനുകളുടെ പ്രവർത്തനത്തിനാവശ്യമായ വായു സിലിണ്ടറിൽ കടക്കുന്നതിനു മുന്‍പായി അതിലുള്ള പൊടി, മറ്റു മാലിന്യങ്ങള്‍ എന്നിവ നീക്കി ശുദ്ധമാക്കുന്നതിനുപയോഗിക്കുന്ന ഒരു ഉപകരണം. വായു അരിപ്പ എന്നാണ് ഭാഷാസംജ്ഞ. എയർകണ്ടിഷനിങ് വ്യൂഹങ്ങളിലും വായു ശുദ്ധീകരിക്കുന്നതിനായി പലതരത്തിലുള്ള അരിപ്പകള്‍ ഉപയോഗിക്കാറുണ്ട്. | ||
- | [[ചിത്രം:Vol5p218_Air Filter-1.jpg|thumb|]] | + | [[ചിത്രം:Vol5p218_Air Filter-1.jpg|thumb|ചിത്രം 1. ഫെൽറ്റ് എവിമെന്റോടുകൂടിയ ഒരു ലംബ ചൂഷക ഫിൽറ്റർ |
+ | A അടിയിൽനിന്നുള്ള കാഴ്ച B ഛേദക്കാഴ്ച | ||
+ | 1. മാറ്റിവയ്ക്കാവുന്ന ഫിൽറ്റർ എലിമെന്റ് 2. വായു പ്രവേശം 3. ഫിൽറ്റർ 4. വായു ബഹിർഗമനം]] | ||
വായുവിൽ തങ്ങിനില്ക്കുന്ന വലുതും ചെറുതുമായ കണികകള്‍ പിസ്റ്റണ്‍ എന്‍ജിനുകളിലോ ടർബൈനുകളിലോ കടക്കുവാനിടയായാൽ ഉരസൽകൊണ്ടും മറ്റുമുണ്ടാകുന്ന തേയ്മാനം അത്യന്തം വർധിക്കുകയും അതുവഴി എന്‍ജിനുകള്‍ക്ക് നാശം സംഭവിക്കുകയും ചെയ്യും. പൊടി നിറഞ്ഞ വായു ഉപയോഗിക്കുന്നതുകൊണ്ട് പിസ്റ്റണിന്മേലും ദഹന അറയുടെ (combustion chamber) ഭിത്തികളിലും ഉണ്ടാകുന്ന നിക്ഷേപങ്ങള്‍ വർധിക്കുന്നു. സിലിണ്ടർ ഭിത്തികളിലെ എണ്ണപ്പാടയുമായി കലർന്ന് ഇവ പിസ്റ്റണ്‍, പിസ്റ്റണ്‍ വലയങ്ങള്‍ തുടങ്ങിയ ഭാഗങ്ങളുടെ തേയ്മാനത്തിന് കാരണമാകുകയും എന്‍ജിനുകളുടെ സുഗമമായ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. റോഡുനിർമാണം, കൃഷിപ്പണി തുടങ്ങി അത്യധികം പൊടി കലരാനിടയുള്ള പ്രവർത്തനങ്ങള്‍ക്കുപയോഗിക്കുന്ന എന്‍ജിനുകളിൽ വേണ്ട വിധത്തിലുള്ള വായു അരിപ്പകള്‍ ഉപയോഗിച്ചില്ലെങ്കിൽ അവയുടെ പ്രവർത്തനകാലം വളരെ ചുരുങ്ങിപ്പോകും. 1 മുതൽ 15 വരെ മൈക്രാണ്‍ (micron) വലുപ്പമുള്ള ധൂളികണികകള്കൊണ്ടാണ് ഏറ്റവുമധികം പിസ്റ്റണ്‍ തേയ്മാനം ഉണ്ടാകുന്നതെന്നാണ് കണ്ടിട്ടുള്ളത്. തന്മൂലം എന്‍ജിനുകളിൽ ഉപയോഗിക്കുന്ന വായുവിലെ ഒരു മൈക്രാണോ അതിലധികമോ വലുപ്പം വരുന്ന പൊടികളെല്ലാം തന്നെ നീക്കം ചെയ്യുന്നതായിരിക്കുമുത്തമം. | വായുവിൽ തങ്ങിനില്ക്കുന്ന വലുതും ചെറുതുമായ കണികകള്‍ പിസ്റ്റണ്‍ എന്‍ജിനുകളിലോ ടർബൈനുകളിലോ കടക്കുവാനിടയായാൽ ഉരസൽകൊണ്ടും മറ്റുമുണ്ടാകുന്ന തേയ്മാനം അത്യന്തം വർധിക്കുകയും അതുവഴി എന്‍ജിനുകള്‍ക്ക് നാശം സംഭവിക്കുകയും ചെയ്യും. പൊടി നിറഞ്ഞ വായു ഉപയോഗിക്കുന്നതുകൊണ്ട് പിസ്റ്റണിന്മേലും ദഹന അറയുടെ (combustion chamber) ഭിത്തികളിലും ഉണ്ടാകുന്ന നിക്ഷേപങ്ങള്‍ വർധിക്കുന്നു. സിലിണ്ടർ ഭിത്തികളിലെ എണ്ണപ്പാടയുമായി കലർന്ന് ഇവ പിസ്റ്റണ്‍, പിസ്റ്റണ്‍ വലയങ്ങള്‍ തുടങ്ങിയ ഭാഗങ്ങളുടെ തേയ്മാനത്തിന് കാരണമാകുകയും എന്‍ജിനുകളുടെ സുഗമമായ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. റോഡുനിർമാണം, കൃഷിപ്പണി തുടങ്ങി അത്യധികം പൊടി കലരാനിടയുള്ള പ്രവർത്തനങ്ങള്‍ക്കുപയോഗിക്കുന്ന എന്‍ജിനുകളിൽ വേണ്ട വിധത്തിലുള്ള വായു അരിപ്പകള്‍ ഉപയോഗിച്ചില്ലെങ്കിൽ അവയുടെ പ്രവർത്തനകാലം വളരെ ചുരുങ്ങിപ്പോകും. 1 മുതൽ 15 വരെ മൈക്രാണ്‍ (micron) വലുപ്പമുള്ള ധൂളികണികകള്കൊണ്ടാണ് ഏറ്റവുമധികം പിസ്റ്റണ്‍ തേയ്മാനം ഉണ്ടാകുന്നതെന്നാണ് കണ്ടിട്ടുള്ളത്. തന്മൂലം എന്‍ജിനുകളിൽ ഉപയോഗിക്കുന്ന വായുവിലെ ഒരു മൈക്രാണോ അതിലധികമോ വലുപ്പം വരുന്ന പൊടികളെല്ലാം തന്നെ നീക്കം ചെയ്യുന്നതായിരിക്കുമുത്തമം. | ||
മൂന്നുതരത്തിൽപ്പെട്ട ഉപകരണങ്ങളാണ് പൊടിനീക്കി വായു ശുദ്ധീകരിക്കുന്നതിനുവേണ്ടി പ്രധാനമായും ഉപയോഗിക്കാറുള്ളത്: | മൂന്നുതരത്തിൽപ്പെട്ട ഉപകരണങ്ങളാണ് പൊടിനീക്കി വായു ശുദ്ധീകരിക്കുന്നതിനുവേണ്ടി പ്രധാനമായും ഉപയോഗിക്കാറുള്ളത്: | ||
- | [[ചിത്രം:Vol5p218_Air Filter-2.jpg|thumb|]] | + | [[ചിത്രം:Vol5p218_Air Filter-2.jpg|thumb|ചിത്രം 2. ഓയിൽ ബാത്ത് ഫിൽറ്റർ |
+ | 1. പ്രവേശനദ്വാരം 2. വലയാകാര മാർഗം 3. ഷെൽഫ് | ||
+ | 4. ഫിൽറ്റർ എലിമെന്റ് 5. എണ്ണപ്പാത്രം 6. എണ്ണ നിരപ്പ്]] | ||
(1) ശുഷ്ക അരിപ്പകള്‍ (dry filters), (2)എണ്ണപുരട്ടിയ അരിപ്പകള്‍ (oil bath filters), (3) അപകേന്ദ്ര വേർതിരിക്കൽ ഉപകരണങ്ങള്‍ (centrifugal separators). | (1) ശുഷ്ക അരിപ്പകള്‍ (dry filters), (2)എണ്ണപുരട്ടിയ അരിപ്പകള്‍ (oil bath filters), (3) അപകേന്ദ്ര വേർതിരിക്കൽ ഉപകരണങ്ങള്‍ (centrifugal separators). | ||
വരി 16: | വരി 20: | ||
ചിത്രം 2-ൽ എണ്ണപുരട്ടിയ ഒരു അരിപ്പ കാണിച്ചിരിക്കുന്നു. ഇതിൽ 1 എന്നടയാളപ്പെടുത്തിയിരിക്കുന്ന വിടവിൽക്കൂടി പ്രവേശിക്കുന്ന വായു 2 എന്ന വലയാകാരസ്ഥലത്തുകൂടി താഴോട്ടുവന്ന് അടിയിലുള്ള എണ്ണയിൽ തട്ടുന്നു. അപ്പോള്‍ വായുവിലെ ഭാരംകൂടിയ കണികകള്‍ അവിടെ നിക്ഷേപിക്കപ്പെടുകയും ബാക്കി മുകളിലേക്ക് ഉയരുകയും ചെയ്യുന്നു. മുകള്‍ഭാഗത്ത് സംവിധാനം ചെയ്തിരിക്കുന്ന എണ്ണ പുരട്ടിയ ലോഹക്കമ്പി വലകളാണ് ഇത്തരം അരിപ്പയിലെ അരിക്കൽ പ്രവർത്തനത്തിനുള്ള ഘടകം. ഇതിൽക്കൂടി കടന്നുപോകുന്ന വായുവിലുള്ള ചെറിയ കണികകള്‍പോലും അവിടെ തങ്ങിനില്ക്കുന്നു. ഇപ്രകാരം ശുദ്ധമാക്കിയ വായുവാണ് ഉള്ളിലെ ലംബമായ കുഴലിൽക്കൂടി വീണ്ടും താഴേക്കു സഞ്ചരിച്ച് എന്‍ജിനിലേക്ക് പോകുന്നത്. | ചിത്രം 2-ൽ എണ്ണപുരട്ടിയ ഒരു അരിപ്പ കാണിച്ചിരിക്കുന്നു. ഇതിൽ 1 എന്നടയാളപ്പെടുത്തിയിരിക്കുന്ന വിടവിൽക്കൂടി പ്രവേശിക്കുന്ന വായു 2 എന്ന വലയാകാരസ്ഥലത്തുകൂടി താഴോട്ടുവന്ന് അടിയിലുള്ള എണ്ണയിൽ തട്ടുന്നു. അപ്പോള്‍ വായുവിലെ ഭാരംകൂടിയ കണികകള്‍ അവിടെ നിക്ഷേപിക്കപ്പെടുകയും ബാക്കി മുകളിലേക്ക് ഉയരുകയും ചെയ്യുന്നു. മുകള്‍ഭാഗത്ത് സംവിധാനം ചെയ്തിരിക്കുന്ന എണ്ണ പുരട്ടിയ ലോഹക്കമ്പി വലകളാണ് ഇത്തരം അരിപ്പയിലെ അരിക്കൽ പ്രവർത്തനത്തിനുള്ള ഘടകം. ഇതിൽക്കൂടി കടന്നുപോകുന്ന വായുവിലുള്ള ചെറിയ കണികകള്‍പോലും അവിടെ തങ്ങിനില്ക്കുന്നു. ഇപ്രകാരം ശുദ്ധമാക്കിയ വായുവാണ് ഉള്ളിലെ ലംബമായ കുഴലിൽക്കൂടി വീണ്ടും താഴേക്കു സഞ്ചരിച്ച് എന്‍ജിനിലേക്ക് പോകുന്നത്. | ||
- | [[ചിത്രം:Vol5p218_Air Filter-3.jpg|thumb|]] | + | [[ചിത്രം:Vol5p218_Air Filter-3.jpg|thumb|ചിത്രം 3. പേപ്പർ എലിമെന്റ് എയർ ഫിൽറ്റർ |
+ | 1. വായു അകത്തേക്ക് 2. ക്രാങ്ക് കോശബ്രീത്തർ കണക്ഷന് | ||
+ | 3. മാറ്റാവുന്ന അടപ്പ് 4. മടക്കുകളുള്ള പേപ്പർ എലിമെന്റ് 5. ബോള്‍ട്ടുകള്‍ 6. ശുദ്ധമാക്കിയ വായു എന്‍ജിനിലേക്ക്]] | ||
എണ്ണപുരട്ടിയ വായു അരിപ്പകളെപ്പോലെതന്നെ കാര്യക്ഷമമായതും എന്നാൽ അതിനെക്കാള്‍ ചെലവുകുറഞ്ഞതുമായ മറ്റൊരിനമാണ് കടലാസ് ഉപയോഗിച്ചുള്ള വായു അരിപ്പകള്‍ (paper element air filters).ഇവ താരതമ്യേന ഭാരം കുറഞ്ഞതും കൂടുതൽ സൗകര്യപ്രദവുമാണ്. ചിത്രം 3-ൽ ഇത്തരമൊരു വായു അരിപ്പ കാണിച്ചിരിക്കുന്നു. ഇതിൽ അരിക്കാനുള്ള ഘടകം കടലാസുകൊണ്ടാണുണ്ടാക്കിയിരിക്കുന്നത്. അതിനുമുകളിൽ ചില റെസിനുകള്‍ (resins)പുരട്ടിയിരിക്കുന്നു. കുറേ സമയത്തെ ഉപയോഗത്തിനുശേഷം ഈ കടലാസ് ഉപേക്ഷിച്ച് മറ്റൊന്നു മാറ്റിവയ്ക്കുകയാണ് സാധാരണചെയ്യുക. അതിനു തക്കവണ്ണം അതിന്റെ വിലയും കുറവാണ്. മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇപ്രകാരമുള്ള അരിപ്പകളുടെ കടലാസുഭാഗങ്ങള് 15,000 മുതൽ 20,000 വരെ കി.മീ. ഓടിക്കഴിയുമ്പോള്‍ മാത്രമാണ് സാധാരണ മാറ്റുന്നത്. ഇവയിൽ അരിപ്പപ്രതലത്തിനു വളരെ വിസ്തീർണമുള്ളതുകൊണ്ട് വായു പ്രവാഹത്തിനെതിരെ അനുഭവപ്പെടുന്ന പ്രതിരോധം കുറവും അഴുക്കുകള്‍ പിടിച്ചുനിർത്താനുള്ള കഴിവ് കൂടുതലുമാണ്. | എണ്ണപുരട്ടിയ വായു അരിപ്പകളെപ്പോലെതന്നെ കാര്യക്ഷമമായതും എന്നാൽ അതിനെക്കാള്‍ ചെലവുകുറഞ്ഞതുമായ മറ്റൊരിനമാണ് കടലാസ് ഉപയോഗിച്ചുള്ള വായു അരിപ്പകള്‍ (paper element air filters).ഇവ താരതമ്യേന ഭാരം കുറഞ്ഞതും കൂടുതൽ സൗകര്യപ്രദവുമാണ്. ചിത്രം 3-ൽ ഇത്തരമൊരു വായു അരിപ്പ കാണിച്ചിരിക്കുന്നു. ഇതിൽ അരിക്കാനുള്ള ഘടകം കടലാസുകൊണ്ടാണുണ്ടാക്കിയിരിക്കുന്നത്. അതിനുമുകളിൽ ചില റെസിനുകള്‍ (resins)പുരട്ടിയിരിക്കുന്നു. കുറേ സമയത്തെ ഉപയോഗത്തിനുശേഷം ഈ കടലാസ് ഉപേക്ഷിച്ച് മറ്റൊന്നു മാറ്റിവയ്ക്കുകയാണ് സാധാരണചെയ്യുക. അതിനു തക്കവണ്ണം അതിന്റെ വിലയും കുറവാണ്. മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇപ്രകാരമുള്ള അരിപ്പകളുടെ കടലാസുഭാഗങ്ങള് 15,000 മുതൽ 20,000 വരെ കി.മീ. ഓടിക്കഴിയുമ്പോള്‍ മാത്രമാണ് സാധാരണ മാറ്റുന്നത്. ഇവയിൽ അരിപ്പപ്രതലത്തിനു വളരെ വിസ്തീർണമുള്ളതുകൊണ്ട് വായു പ്രവാഹത്തിനെതിരെ അനുഭവപ്പെടുന്ന പ്രതിരോധം കുറവും അഴുക്കുകള്‍ പിടിച്ചുനിർത്താനുള്ള കഴിവ് കൂടുതലുമാണ്. | ||
(ആർ. രവീന്ദ്രന്‍നായർ) | (ആർ. രവീന്ദ്രന്‍നായർ) |
04:29, 30 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എയർ ഫിൽറ്റർ
Air filter
ആന്തരദഹന എന്‍ജിനുകളുടെ പ്രവർത്തനത്തിനാവശ്യമായ വായു സിലിണ്ടറിൽ കടക്കുന്നതിനു മുന്‍പായി അതിലുള്ള പൊടി, മറ്റു മാലിന്യങ്ങള്‍ എന്നിവ നീക്കി ശുദ്ധമാക്കുന്നതിനുപയോഗിക്കുന്ന ഒരു ഉപകരണം. വായു അരിപ്പ എന്നാണ് ഭാഷാസംജ്ഞ. എയർകണ്ടിഷനിങ് വ്യൂഹങ്ങളിലും വായു ശുദ്ധീകരിക്കുന്നതിനായി പലതരത്തിലുള്ള അരിപ്പകള്‍ ഉപയോഗിക്കാറുണ്ട്.
വായുവിൽ തങ്ങിനില്ക്കുന്ന വലുതും ചെറുതുമായ കണികകള്‍ പിസ്റ്റണ്‍ എന്‍ജിനുകളിലോ ടർബൈനുകളിലോ കടക്കുവാനിടയായാൽ ഉരസൽകൊണ്ടും മറ്റുമുണ്ടാകുന്ന തേയ്മാനം അത്യന്തം വർധിക്കുകയും അതുവഴി എന്‍ജിനുകള്‍ക്ക് നാശം സംഭവിക്കുകയും ചെയ്യും. പൊടി നിറഞ്ഞ വായു ഉപയോഗിക്കുന്നതുകൊണ്ട് പിസ്റ്റണിന്മേലും ദഹന അറയുടെ (combustion chamber) ഭിത്തികളിലും ഉണ്ടാകുന്ന നിക്ഷേപങ്ങള്‍ വർധിക്കുന്നു. സിലിണ്ടർ ഭിത്തികളിലെ എണ്ണപ്പാടയുമായി കലർന്ന് ഇവ പിസ്റ്റണ്‍, പിസ്റ്റണ്‍ വലയങ്ങള്‍ തുടങ്ങിയ ഭാഗങ്ങളുടെ തേയ്മാനത്തിന് കാരണമാകുകയും എന്‍ജിനുകളുടെ സുഗമമായ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. റോഡുനിർമാണം, കൃഷിപ്പണി തുടങ്ങി അത്യധികം പൊടി കലരാനിടയുള്ള പ്രവർത്തനങ്ങള്‍ക്കുപയോഗിക്കുന്ന എന്‍ജിനുകളിൽ വേണ്ട വിധത്തിലുള്ള വായു അരിപ്പകള്‍ ഉപയോഗിച്ചില്ലെങ്കിൽ അവയുടെ പ്രവർത്തനകാലം വളരെ ചുരുങ്ങിപ്പോകും. 1 മുതൽ 15 വരെ മൈക്രാണ്‍ (micron) വലുപ്പമുള്ള ധൂളികണികകള്കൊണ്ടാണ് ഏറ്റവുമധികം പിസ്റ്റണ്‍ തേയ്മാനം ഉണ്ടാകുന്നതെന്നാണ് കണ്ടിട്ടുള്ളത്. തന്മൂലം എന്‍ജിനുകളിൽ ഉപയോഗിക്കുന്ന വായുവിലെ ഒരു മൈക്രാണോ അതിലധികമോ വലുപ്പം വരുന്ന പൊടികളെല്ലാം തന്നെ നീക്കം ചെയ്യുന്നതായിരിക്കുമുത്തമം.
മൂന്നുതരത്തിൽപ്പെട്ട ഉപകരണങ്ങളാണ് പൊടിനീക്കി വായു ശുദ്ധീകരിക്കുന്നതിനുവേണ്ടി പ്രധാനമായും ഉപയോഗിക്കാറുള്ളത്:
(1) ശുഷ്ക അരിപ്പകള്‍ (dry filters), (2)എണ്ണപുരട്ടിയ അരിപ്പകള്‍ (oil bath filters), (3) അപകേന്ദ്ര വേർതിരിക്കൽ ഉപകരണങ്ങള്‍ (centrifugal separators).
ഫെൽറ്റ് (felt)ഉപയോഗിച്ച് വായു അരിച്ചെടുക്കുന്ന ഒരു ലംബവായു അരിപ്പയുടെ മാതൃകയാണ് ചിത്രം 1-ൽ കാണിച്ചിരിക്കുന്നത്. ഇത് ശുഷ്കവിഭാഗത്തിൽപ്പെടുന്നു. അരിപ്പയുടെ പ്രതലവിസ്തീർണം വർധിക്കുന്നതിനുവേണ്ടി ഇതിൽ ഫിന്നുകള്‍ കൊടുത്തിരിക്കുന്നു. ഇങ്ങനെ കൂടുതൽ വിസ്തീർണമുള്ളതുകൊണ്ട് വായു പ്രവാഹത്തിനെതിരെ നേരിടേണ്ടിവരുന്ന പ്രതിരോധം കുറയുകയും പ്രത്യേകമായി വൃത്തിയാക്കാതെതന്നെ കൂടുതൽ സമയം ഉപയോഗിക്കുവാന്‍ സാധിക്കുകയും ചെയ്യുന്നു. വായുവിൽ നിന്ന് വേർപെടുത്തുന്ന അഴുക്കുകള്‍ സ്ഥിരമായി അരിപ്പയിൽത്തന്നെ തങ്ങിനിൽക്കാതെ എന്‍ജിന്റെ കമ്പനങ്ങള്മൂലം താഴോട്ടുവീണുപോകാന് സൗകര്യത്തിന് അരിപ്പ ഘടിപ്പിച്ചിട്ടുള്ള ഭാഗത്തിന്റെ അടിവശം തുറന്നാണിരിക്കുന്നത്.
ചിത്രം 2-ൽ എണ്ണപുരട്ടിയ ഒരു അരിപ്പ കാണിച്ചിരിക്കുന്നു. ഇതിൽ 1 എന്നടയാളപ്പെടുത്തിയിരിക്കുന്ന വിടവിൽക്കൂടി പ്രവേശിക്കുന്ന വായു 2 എന്ന വലയാകാരസ്ഥലത്തുകൂടി താഴോട്ടുവന്ന് അടിയിലുള്ള എണ്ണയിൽ തട്ടുന്നു. അപ്പോള്‍ വായുവിലെ ഭാരംകൂടിയ കണികകള്‍ അവിടെ നിക്ഷേപിക്കപ്പെടുകയും ബാക്കി മുകളിലേക്ക് ഉയരുകയും ചെയ്യുന്നു. മുകള്‍ഭാഗത്ത് സംവിധാനം ചെയ്തിരിക്കുന്ന എണ്ണ പുരട്ടിയ ലോഹക്കമ്പി വലകളാണ് ഇത്തരം അരിപ്പയിലെ അരിക്കൽ പ്രവർത്തനത്തിനുള്ള ഘടകം. ഇതിൽക്കൂടി കടന്നുപോകുന്ന വായുവിലുള്ള ചെറിയ കണികകള്‍പോലും അവിടെ തങ്ങിനില്ക്കുന്നു. ഇപ്രകാരം ശുദ്ധമാക്കിയ വായുവാണ് ഉള്ളിലെ ലംബമായ കുഴലിൽക്കൂടി വീണ്ടും താഴേക്കു സഞ്ചരിച്ച് എന്‍ജിനിലേക്ക് പോകുന്നത്.
എണ്ണപുരട്ടിയ വായു അരിപ്പകളെപ്പോലെതന്നെ കാര്യക്ഷമമായതും എന്നാൽ അതിനെക്കാള്‍ ചെലവുകുറഞ്ഞതുമായ മറ്റൊരിനമാണ് കടലാസ് ഉപയോഗിച്ചുള്ള വായു അരിപ്പകള്‍ (paper element air filters).ഇവ താരതമ്യേന ഭാരം കുറഞ്ഞതും കൂടുതൽ സൗകര്യപ്രദവുമാണ്. ചിത്രം 3-ൽ ഇത്തരമൊരു വായു അരിപ്പ കാണിച്ചിരിക്കുന്നു. ഇതിൽ അരിക്കാനുള്ള ഘടകം കടലാസുകൊണ്ടാണുണ്ടാക്കിയിരിക്കുന്നത്. അതിനുമുകളിൽ ചില റെസിനുകള്‍ (resins)പുരട്ടിയിരിക്കുന്നു. കുറേ സമയത്തെ ഉപയോഗത്തിനുശേഷം ഈ കടലാസ് ഉപേക്ഷിച്ച് മറ്റൊന്നു മാറ്റിവയ്ക്കുകയാണ് സാധാരണചെയ്യുക. അതിനു തക്കവണ്ണം അതിന്റെ വിലയും കുറവാണ്. മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇപ്രകാരമുള്ള അരിപ്പകളുടെ കടലാസുഭാഗങ്ങള് 15,000 മുതൽ 20,000 വരെ കി.മീ. ഓടിക്കഴിയുമ്പോള്‍ മാത്രമാണ് സാധാരണ മാറ്റുന്നത്. ഇവയിൽ അരിപ്പപ്രതലത്തിനു വളരെ വിസ്തീർണമുള്ളതുകൊണ്ട് വായു പ്രവാഹത്തിനെതിരെ അനുഭവപ്പെടുന്ന പ്രതിരോധം കുറവും അഴുക്കുകള്‍ പിടിച്ചുനിർത്താനുള്ള കഴിവ് കൂടുതലുമാണ്.
(ആർ. രവീന്ദ്രന്‍നായർ)