This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞുകൃഷ്‌ണന്‍, പള്ളിപ്പാട്ട്‌ (1905 - 91)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുഞ്ഞുകൃഷ്‌ണന്‍, പള്ളിപ്പാട്ട്‌ (1905 - 91) == മലയാളസാഹിത്യകാരന്‍....)
(കുഞ്ഞുകൃഷ്‌ണന്‍, പള്ളിപ്പാട്ട്‌ (1905 - 91))
വരി 1: വരി 1:
== കുഞ്ഞുകൃഷ്‌ണന്‍, പള്ളിപ്പാട്ട്‌ (1905 - 91) ==

-
 
+
[[ചിത്രം:Vol7p568_Pallipatta Kunjikrishnan.jpg|thumb|]]
മലയാളസാഹിത്യകാരന്‍. കോട്ടയം വേളൂർ പുറക്കേരിൽ വീട്ടിൽ കല്യാണി അമ്മയുടെയും കാരാപ്പുഴ മണത്തറ കുഞ്ഞന്‍ ഗോവിന്ദപ്പണിക്കരുടെയും പുത്രനായി 1905 ഫെ. 25-ന്‌ ജനിച്ചു. കാരാപ്പുഴയും ഹരിപ്പാട്ടും മിഡിൽ സ്‌കൂള്‍ വിദ്യാഭ്യാസവും മാവേലിക്കരയിൽ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും കഴിഞ്ഞ്‌ ചങ്ങനാശ്ശേരി സെന്റ്‌ ബർഗ്‌മാന്‍സ്‌ കോളജിൽ നിന്നു 1928-ൽ ഇന്റർമീഡിയറ്റ്‌ പാസായ ശേഷം മഹാകവി ഉള്ളൂർ തിരുവനന്തപുരം പേഷ്‌കാരായിരിക്കവേ അദ്ദേഹത്തിന്റെ ആഫീസിൽ ഒരു ക്ലാർക്കായി സർക്കാർ ജീവനം ആരംഭിച്ചു. 1946-ൽ റവന്യൂ ഡിപ്പാർട്ടുമെന്റ്‌ വിട്ട്‌ ലേബർ വകുപ്പിലേക്കു മാറി. ഇടയ്‌ക്ക്‌ അവധിയെടുത്തു ബി.എ.ക്കു പഠിച്ചു. ലേബർ വകുപ്പിൽ സൂപ്പർവൈസറി കേഡറിലിരിക്കെ 1956-ൽ റിട്ടയർ ചെയ്‌തു. വിദ്യാർഥിയായിരിക്കുന്ന കാലത്തുതന്നെ സാഹിത്യാഭിരുചി പ്രദർശിപ്പിച്ചിരുന്നു. ആദ്യം പദ്യരചനയിലാണ്‌ സാഹിത്യശ്രമങ്ങള്‍ നടത്തിയത്‌. മലയാളി, സമദർശി, ശ്രീവാഴുംകോട്‌, മലയാള മനോരമ, ഭാഷാപോഷിണി ഇത്യാദി ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ പല ഗദ്യ പദ്യലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്‌. ഭാവനാകൗമുദി (കവിതാസമാഹാരം-1937), ചിന്താവസന്തം (കവിതാസമാഹാരം-1947), ചിറ്റമ്മയുടെ മകന്‍ (ചെറുകഥാസമാഹാരം-1953), പിതാക്കന്മാരും പുത്രന്മാരും (നോവൽ വിവർത്തനം-1950).

1954-ൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ "നമ്മുടെ സാഹിത്യകാരന്മാർ' എന്ന ജീവചരിത്രപരമ്പരയുടെ 14 ഭാഗങ്ങള്‍ എട്ടുവർഷത്തിനകം അദ്ദേഹം രചിച്ച്‌ പുറത്തിറക്കി. മഹാകവി ഉള്ളൂർ മുതൽ ചിത്രമെഴുത്ത്‌ കെ.എം. വർഗീസ്‌ വരെയുള്ള അനേകം  സാഹിത്യകാരന്മാരെ ഈ ഗ്രന്ഥാവലിയുടെ അവതരിപ്പിച്ചു. പുറമേ ഭാഷയിലെ ഏകജീവചരിത്രനിഘണ്ടുവായ മഹച്ചരിതസംഗ്രഹസാരവും ഇദ്ദേഹം പ്രസിദ്ധീകരിച്ചു. ""ജീവചരിത്രം പരേതന്റെ ഒരു വെറും സ്‌മാരകചിഹ്നമല്ല. ഭാവനയുടെ ദിവ്യഗംഗയിൽ അമരത്വം പ്രാപിച്ച ആത്മാവിന്റെ സജീവഛായയാകുന്നു'' എന്ന്‌ ഈ പരമ്പരയെ ജി. ശങ്കരക്കുറുപ്പ്‌ വിലയിരുത്തി. 1991 ഏ. 12-ന്‌ ഇദ്ദേഹം മുതുകുളത്ത്‌ അന്തരിച്ചു.

08:58, 29 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുഞ്ഞുകൃഷ്‌ണന്‍, പള്ളിപ്പാട്ട്‌ (1905 - 91)

മലയാളസാഹിത്യകാരന്‍. കോട്ടയം വേളൂർ പുറക്കേരിൽ വീട്ടിൽ കല്യാണി അമ്മയുടെയും കാരാപ്പുഴ മണത്തറ കുഞ്ഞന്‍ ഗോവിന്ദപ്പണിക്കരുടെയും പുത്രനായി 1905 ഫെ. 25-ന്‌ ജനിച്ചു. കാരാപ്പുഴയും ഹരിപ്പാട്ടും മിഡിൽ സ്‌കൂള്‍ വിദ്യാഭ്യാസവും മാവേലിക്കരയിൽ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും കഴിഞ്ഞ്‌ ചങ്ങനാശ്ശേരി സെന്റ്‌ ബർഗ്‌മാന്‍സ്‌ കോളജിൽ നിന്നു 1928-ൽ ഇന്റർമീഡിയറ്റ്‌ പാസായ ശേഷം മഹാകവി ഉള്ളൂർ തിരുവനന്തപുരം പേഷ്‌കാരായിരിക്കവേ അദ്ദേഹത്തിന്റെ ആഫീസിൽ ഒരു ക്ലാർക്കായി സർക്കാർ ജീവനം ആരംഭിച്ചു. 1946-ൽ റവന്യൂ ഡിപ്പാർട്ടുമെന്റ്‌ വിട്ട്‌ ലേബർ വകുപ്പിലേക്കു മാറി. ഇടയ്‌ക്ക്‌ അവധിയെടുത്തു ബി.എ.ക്കു പഠിച്ചു. ലേബർ വകുപ്പിൽ സൂപ്പർവൈസറി കേഡറിലിരിക്കെ 1956-ൽ റിട്ടയർ ചെയ്‌തു. വിദ്യാർഥിയായിരിക്കുന്ന കാലത്തുതന്നെ സാഹിത്യാഭിരുചി പ്രദർശിപ്പിച്ചിരുന്നു. ആദ്യം പദ്യരചനയിലാണ്‌ സാഹിത്യശ്രമങ്ങള്‍ നടത്തിയത്‌. മലയാളി, സമദർശി, ശ്രീവാഴുംകോട്‌, മലയാള മനോരമ, ഭാഷാപോഷിണി ഇത്യാദി ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ പല ഗദ്യ പദ്യലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്‌. ഭാവനാകൗമുദി (കവിതാസമാഹാരം-1937), ചിന്താവസന്തം (കവിതാസമാഹാരം-1947), ചിറ്റമ്മയുടെ മകന്‍ (ചെറുകഥാസമാഹാരം-1953), പിതാക്കന്മാരും പുത്രന്മാരും (നോവൽ വിവർത്തനം-1950).

1954-ൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ "നമ്മുടെ സാഹിത്യകാരന്മാർ' എന്ന ജീവചരിത്രപരമ്പരയുടെ 14 ഭാഗങ്ങള്‍ എട്ടുവർഷത്തിനകം അദ്ദേഹം രചിച്ച്‌ പുറത്തിറക്കി. മഹാകവി ഉള്ളൂർ മുതൽ ചിത്രമെഴുത്ത്‌ കെ.എം. വർഗീസ്‌ വരെയുള്ള അനേകം സാഹിത്യകാരന്മാരെ ഈ ഗ്രന്ഥാവലിയുടെ അവതരിപ്പിച്ചു. പുറമേ ഭാഷയിലെ ഏകജീവചരിത്രനിഘണ്ടുവായ മഹച്ചരിതസംഗ്രഹസാരവും ഇദ്ദേഹം പ്രസിദ്ധീകരിച്ചു. ""ജീവചരിത്രം പരേതന്റെ ഒരു വെറും സ്‌മാരകചിഹ്നമല്ല. ഭാവനയുടെ ദിവ്യഗംഗയിൽ അമരത്വം പ്രാപിച്ച ആത്മാവിന്റെ സജീവഛായയാകുന്നു എന്ന്‌ ഈ പരമ്പരയെ ജി. ശങ്കരക്കുറുപ്പ്‌ വിലയിരുത്തി. 1991 ഏ. 12-ന്‌ ഇദ്ദേഹം മുതുകുളത്ത്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍