This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോള്‍പ്പൂട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തോള്‍പ്പൂട്ട്= തോള്‍പ്പൂട്ട് കഥകളിയില്‍ ഉപയോഗി...)
(New page: =തോള്‍പ്പൂട്ട്= തോള്‍പ്പൂട്ട് കഥകളിയില്‍ ഉപയോഗി...)
 

Current revision as of 07:20, 18 ഫെബ്രുവരി 2009

തോള്‍പ്പൂട്ട്

തോള്‍പ്പൂട്ട്

കഥകളിയില്‍ ഉപയോഗിക്കുന്ന ഒരു ആഭരണം. കൈകളുടെ മുകളറ്റത്ത് ചുമലിനു താഴെയായി കുപ്പായത്തിനു പുറത്താണ് ഇത് അണിയുന്നത്. കുമിള്‍ത്തടിയില്‍ നിര്‍മിച്ചിട്ടുള്ള ഇത് പട്ടുകൊണ്ട് പൊതിഞ്ഞും സ്വര്‍ണത്തകിട്, ചുവന്ന കണ്ണാടിച്ചില്ല് എന്നിവ കൊണ്ട് അലങ്കരിച്ചും ആകര്‍ഷകമാക്കിയിട്ടുണ്ടാകും. ഇരു കൈകളിലെയും തോള്‍പ്പൂട്ടുകള്‍ ഒരു ചരടുകൊണ്ട് പിന്‍കഴുത്തിലൂടെ ബന്ധിക്കുന്നു. അടിസ്ഥാനരൂപം ഒന്നാണെങ്കിലും തോള്‍പ്പൂട്ടുകളുടെ ചിത്രപ്പണികള്‍ പല വിധത്തിലാണ്. താടിവേഷങ്ങള്‍ ഒഴികെ മറ്റെല്ലാ വേഷങ്ങളും തോള്‍പ്പൂട്ട് അണിയുന്ന പതിവുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍