This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബ്ദുല്ല ഇബ്നു അബ്ബാസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അബ്ദുല്ല ഇബ്നു അബ്ബാസ് (619 - 688)) |
|||
വരി 1: | വരി 1: | ||
- | = അബ്ദുല്ല | + | = അബ്ദുല്ല ഇബ്നു അബ്ബാസ് (619 - 688) = |
വരി 7: | വരി 7: | ||
- | ഖുര്‍ആന്‍ നിയമക്രമം, വ്യാകരണം, അറബി ചരിത്രം, കവിത എന്നീ വിവിധ ശാഖകളില്‍ ഇദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ധാരാളം ആളുകള്‍ തടിച്ചുകൂടുമായിരുന്നു. | + | ഖുര്‍ആന്‍ നിയമക്രമം, വ്യാകരണം, അറബി ചരിത്രം, കവിത എന്നീ വിവിധ ശാഖകളില്‍ ഇദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ധാരാളം ആളുകള്‍ തടിച്ചുകൂടുമായിരുന്നു. സത്സ്വഭാവിയും ദയാശീലനും അഗാധപണ്ഡിതനുമായിരുന്ന ഇദ്ദേഹം പ്രവാചകന്റെ കുടുംബത്തോടൊപ്പം എല്ലാ പ്രശ്നങ്ങളിലും പങ്കുകൊണ്ടു. പ്രവാചകന്റെ പൌത്രനായ ഹുസൈന് കൊല്ലപ്പെട്ടതില്‍ അതീവ ദുഃഖിതനായി 688-ല്‍ തായിഫില്‍വച്ച് അബ്ദുല്ല ഇബ്നു അബ്ബാസ് മരണമടഞ്ഞു. |
(പി.കെ. മുഹമ്മദ് അലി) | (പി.കെ. മുഹമ്മദ് അലി) | ||
[[Category:ജീവചരിത്രം]] | [[Category:ജീവചരിത്രം]] |
Current revision as of 05:26, 28 നവംബര്‍ 2014
അബ്ദുല്ല ഇബ്നു അബ്ബാസ് (619 - 688)
മുഹമ്മദ് നബിയുടെ മാതുലനും അബ്ബാസിയാ ഖലീഫാമാരുടെ പൂര്‍വികനുമായ അബ്ബാസിന്റെ പുത്രന്. 619-ല്‍ മക്കയില്‍ ജനിച്ചു. നിയമജ്ഞന്, ഖുര്‍ആന്‍ വ്യാഖ്യാതാവ് എന്നീ നിലകളില്‍ സമകാലികര്‍ക്ക് ഇദ്ദേഹം ആദരണീയനായിരുന്നു. രണ്ടാം ഖലീഫ ഉമറിന്റെ കാര്യാലോചനാസദസ്സില് ഇദ്ദേഹം സജീവമായ പങ്കു വഹിച്ചു. ഖലീഫ അലിയുടെ അടുത്ത കൂട്ടുകാരനും സഹായിയുമായി പല യുദ്ധങ്ങളില്‍ പങ്കെടുത്തു.
പണ്ഡിതനെന്ന നിലയില്‍ മാത്രമല്ല സമര്‍ഥനായ പടയാളിയെന്ന നിലയിലും അബ്ദുല്ലയ്ക്ക് ഇസ്ളാമിക ചരിത്രത്തില്‍ സ്ഥാനമുണ്ട്. ഇദ്ദേഹമാണ് ഖലീഫ അലിയുടെ കുതിരപ്പടയെ നയിച്ചിരുന്നത്. പലപ്പോഴും ഖലീഫ അലിയുടെ ദൂതനായും പ്രവര്‍ത്തിച്ചിരുന്നു. അലി, ഖലീഫയാകുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നവര്‍ പ്രവാചകപത്നിയായ ആയിഷയുടെ സഹായത്തോടെ അദ്ദേഹത്തിനെതിരെ യുദ്ധത്തിനൊരുങ്ങിയപ്പോള്‍ അവരെ ആ ഉദ്യമത്തില്‍നിന്നു പിന്തിരിപ്പിക്കാന് നിയോഗിക്കപ്പെട്ടതും അബ്ദുല്ല ആയിരുന്നു.
ഖുര്‍ആന്‍ നിയമക്രമം, വ്യാകരണം, അറബി ചരിത്രം, കവിത എന്നീ വിവിധ ശാഖകളില്‍ ഇദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ധാരാളം ആളുകള്‍ തടിച്ചുകൂടുമായിരുന്നു. സത്സ്വഭാവിയും ദയാശീലനും അഗാധപണ്ഡിതനുമായിരുന്ന ഇദ്ദേഹം പ്രവാചകന്റെ കുടുംബത്തോടൊപ്പം എല്ലാ പ്രശ്നങ്ങളിലും പങ്കുകൊണ്ടു. പ്രവാചകന്റെ പൌത്രനായ ഹുസൈന് കൊല്ലപ്പെട്ടതില്‍ അതീവ ദുഃഖിതനായി 688-ല്‍ തായിഫില്‍വച്ച് അബ്ദുല്ല ഇബ്നു അബ്ബാസ് മരണമടഞ്ഞു.
(പി.കെ. മുഹമ്മദ് അലി)