This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞന്‍പിള്ള എന്‍. (1881-1939)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കുഞ്ഞന്‍പിള്ള എന്‍. (1881-1939))
(കുഞ്ഞന്‍പിള്ള എന്‍. (1881-1939))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== കുഞ്ഞന്‍പിള്ള എന്‍. (1881-1939) ==
== കുഞ്ഞന്‍പിള്ള എന്‍. (1881-1939) ==
-
[[ചിത്രം:Vol7p568_Kunjanpilla N.jpg|thumb|]]
+
[[ചിത്രം:Vol7p568_Kunjanpilla N.jpg|thumb|എന്‍. കുഞ്ഞന്‍പിള്ള]]
-
തിരുവിതാംകൂറിലെ ഒരു ചീഫ്‌ സെക്രട്ടറിയും മലയാളത്തിലെ ആദ്യകാല ശാസ്‌ത്രസാഹിത്യകാരന്മാരിലൊരാളും. 1881 ഏപ്രിലിൽ തിരുവനന്തപുരത്ത്‌ ജനിച്ചു. തിരുവനന്തപുരം മഹാരാജാസ്‌ ഹൈസ്‌കൂളിലും മഹാരാജാസ്‌ കോളജിലും ആദ്യകാലവിദ്യാഭ്യാസം നടത്തി. തുടർന്ന്‌ മദ്രാസ്‌ പ്രസിഡന്‍സി കോളജിൽ രസതന്ത്രം ഐച്ഛികവിഷയമായി പഠിച്ച്‌ ബി.എ. (ഓണേഴ്‌സ്‌) ഒന്നാമനായി (1902) ജയിക്കുകയും റോസ്‌ഗോള്‍ഡ്‌ മെഡലിനും ആർനി ഗോള്‍ഡ്‌ മെഡലിനും അർഹനാവുകയും ചെയ്‌തു. തിരുവിതാംകൂർ ഗവണ്‍മെന്റിൽനിന്നു ലഭിച്ച സ്‌കോളർഷിപ്പോടുകൂടി എഡിന്‍ബറോ യൂണിവേഴ്‌സിറ്റിയിൽ കൃഷിശാസ്‌ത്രത്തിൽ ഉപരിപഠനം (1903-06) നടത്തി. എഡിന്‍ബറോയിൽ നിന്ന്‌ ബി.എസ്‌സി., എം.എ. എന്നീ ബിരുദങ്ങളും ലൈപ്‌സിഗ്‌ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ പിഎച്ച്‌.ഡിയും സമ്പാദിച്ചു. 1908-ൽ തിരുവിതാംകൂറിൽ തിരിച്ചെത്തിയ കുഞ്ഞന്‍പിള്ള സംസ്ഥാന കൃഷിഡയറക്‌ടറായി നിയമിക്കപ്പെട്ടു.
+
തിരുവിതാംകൂറിലെ ഒരു ചീഫ്‌ സെക്രട്ടറിയും മലയാളത്തിലെ ആദ്യകാല ശാസ്‌ത്രസാഹിത്യകാരന്മാരിലൊരാളും. 1881 ഏപ്രിലില്‍  തിരുവനന്തപുരത്ത്‌ ജനിച്ചു. തിരുവനന്തപുരം മഹാരാജാസ്‌ ഹൈസ്‌കൂളിലും മഹാരാജാസ്‌ കോളജിലും ആദ്യകാലവിദ്യാഭ്യാസം നടത്തി. തുടര്‍ന്ന്‌ മദ്രാസ്‌ പ്രസിഡന്‍സി കോളജില്‍  രസതന്ത്രം ഐച്ഛികവിഷയമായി പഠിച്ച്‌ ബി.എ. (ഓണേഴ്‌സ്‌) ഒന്നാമനായി (1902) ജയിക്കുകയും റോസ്‌ഗോള്‍ഡ്‌ മെഡലിനും ആര്‍നി ഗോള്‍ഡ്‌ മെഡലിനും അര്‍ഹനാവുകയും ചെയ്‌തു. തിരുവിതാംകൂര്‍ ഗവണ്‍മെന്റില്‍ നിന്നു ലഭിച്ച സ്‌കോളര്‍ഷിപ്പോടുകൂടി എഡിന്‍ബറോ യൂണിവേഴ്‌സിറ്റിയില്‍  കൃഷിശാസ്‌ത്രത്തില്‍  ഉപരിപഠനം (1903-06) നടത്തി. എഡിന്‍ബറോയില്‍  നിന്ന്‌ ബി.എസ്‌സി., എം.എ. എന്നീ ബിരുദങ്ങളും ലൈപ്‌സിഗ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ പിഎച്ച്‌.ഡിയും സമ്പാദിച്ചു. 1908-ല്‍  തിരുവിതാംകൂറില്‍  തിരിച്ചെത്തിയ കുഞ്ഞന്‍പിള്ള സംസ്ഥാന കൃഷിഡയറക്‌ടറായി നിയമിക്കപ്പെട്ടു.
-
ഇദ്ദേഹം 1920 മുതൽ ഇക്കണോമിക്‌ ഡെവലപ്‌മെന്റ്‌ ബോർഡിലെ അംഗമായിരുന്നു; ഒരു കൊല്ലം ഇതിന്റെ പ്രസിഡന്റുമായിരുന്നു. 1923-ൽ ലഖ്‌നൗവിൽവച്ചു നടന്ന ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്സിൽ കാർഷികവിഭാഗത്തിന്റെ അധ്യക്ഷനായിരുന്നു. 1924-ൽ വെംബ്ലിയിൽ നടന്ന ബ്രിട്ടീഷ്‌ എമ്പയർ എക്‌സിബിഷനിൽ ഇദ്ദേഹം തിരുവിതാംകൂറിനെ പ്രതിനിധീകരിച്ചു. 1920 മുതൽ 39-പെന്‍ഷന്‍ പറ്റുന്നതുവരെ തിരുവിതാംകൂർ നിയമസഭയിൽ ഉദ്യോഗസ്ഥാംഗമായിരുന്നു. 1928-റാവു സാഹിബ്‌, 1936-റാവു ബഹദൂർ, രാജ്യസേവാനിരതന്‍ എന്നീ ബഹുമതികള്‍ കുഞ്ഞന്‍പിള്ളയ്‌ക്ക്‌ നല്‌കപ്പെട്ടു.
+
ഇദ്ദേഹം 1920 മുതല്‍  ഇക്കണോമിക്‌ ഡെവലപ്‌മെന്റ്‌ ബോര്‍ഡിലെ അംഗമായിരുന്നു; ഒരു കൊല്ലം ഇതിന്റെ പ്രസിഡന്റുമായിരുന്നു. 1923-ല്‍  ലഖ്‌നൗവില്‍ വച്ചു നടന്ന ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്സില്‍  കാര്‍ഷികവിഭാഗത്തിന്റെ അധ്യക്ഷനായിരുന്നു. 1924-ല്‍  വെംബ്ലിയില്‍  നടന്ന ബ്രിട്ടീഷ്‌ എമ്പയര്‍ എക്‌സിബിഷനില്‍  ഇദ്ദേഹം തിരുവിതാംകൂറിനെ പ്രതിനിധീകരിച്ചു. 1920 മുതല്‍  39-ല്‍  പെന്‍ഷന്‍ പറ്റുന്നതുവരെ തിരുവിതാംകൂര്‍ നിയമസഭയില്‍  ഉദ്യോഗസ്ഥാംഗമായിരുന്നു. 1928-ല്‍  റാവു സാഹിബ്‌, 1936-ല്‍  റാവു ബഹദൂര്‍, രാജ്യസേവാനിരതന്‍ എന്നീ ബഹുമതികള്‍ കുഞ്ഞന്‍പിള്ളയ്‌ക്ക്‌ നല്‌കപ്പെട്ടു.
-
1929-സെന്‍സസ്‌ കമ്മീഷണറായി നിയമിതനായി. ഇദ്ദേഹം പിന്നീട്‌ റവന്യൂ കമ്മിഷണർ, ചീഫ്‌ സെക്രട്ടറി എന്നീ ഉദ്യോഗങ്ങളും വഹിച്ചു. ഏതാനും ആഴ്‌ചക്കാലം ആക്‌റ്റിങ്‌ ദിവാനുമായിരുന്നു. 1939-ൽ ഉദ്യോഗത്തിൽനിന്നു വിരമിച്ചശേഷം എന്‍.എസ്‌.എസ്‌.പ്രസിഡന്റായി സേവനമനുഷ്‌ഠിച്ചുവരവേ അക്കൊല്ലം തന്നെ (1939 നവംബർ) മദ്രാസ്സിൽവച്ച്‌ ഇദ്ദേഹം അന്തരിച്ചു.
+
1929-ല്‍  സെന്‍സസ്‌ കമ്മീഷണറായി നിയമിതനായി. ഇദ്ദേഹം പിന്നീട്‌ റവന്യൂ കമ്മിഷണര്‍, ചീഫ്‌ സെക്രട്ടറി എന്നീ ഉദ്യോഗങ്ങളും വഹിച്ചു. ഏതാനും ആഴ്‌ചക്കാലം ആക്‌റ്റിങ്‌ ദിവാനുമായിരുന്നു. 1939-ല്‍  ഉദ്യോഗത്തില്‍ നിന്നു വിരമിച്ചശേഷം എന്‍.എസ്‌.എസ്‌.പ്രസിഡന്റായി സേവനമനുഷ്‌ഠിച്ചുവരവേ അക്കൊല്ലം തന്നെ (1939 നവംബര്‍) മദ്രാസ്സില്‍ വച്ച്‌ ഇദ്ദേഹം അന്തരിച്ചു.
കുഞ്ഞന്‍പിള്ള അനേകം ബാലസാഹിത്യകൃതികളും ശാസ്‌ത്രസാഹിത്യകൃതികളും രചിച്ചിട്ടുണ്ട്‌. പ്രകൃതിപാഠങ്ങള്‍, ബാലബോധിനി (2 ഭാഗങ്ങള്‍, 1917), ജന്തുപാഠങ്ങള്‍ (1918), കൃഷിപാഠങ്ങള്‍ എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ ബാലസാഹിത്യകൃതികള്‍. കൃഷിശാസ്‌ത്രം (3 ഭാഗങ്ങള്‍, 1911), തെങ്ങുകൃഷി, നാളികേരം (1912), കാപ്പിക്കൃഷി (1916) മുതലായവ ഇദ്ദേഹമെഴുതിയ ശാസ്‌ത്രവിഷയകമായ പ്രൗഢഗ്രന്ഥങ്ങളാണ്‌.

Current revision as of 06:58, 3 ഓഗസ്റ്റ്‌ 2014

കുഞ്ഞന്‍പിള്ള എന്‍. (1881-1939)

എന്‍. കുഞ്ഞന്‍പിള്ള

തിരുവിതാംകൂറിലെ ഒരു ചീഫ്‌ സെക്രട്ടറിയും മലയാളത്തിലെ ആദ്യകാല ശാസ്‌ത്രസാഹിത്യകാരന്മാരിലൊരാളും. 1881 ഏപ്രിലില്‍ തിരുവനന്തപുരത്ത്‌ ജനിച്ചു. തിരുവനന്തപുരം മഹാരാജാസ്‌ ഹൈസ്‌കൂളിലും മഹാരാജാസ്‌ കോളജിലും ആദ്യകാലവിദ്യാഭ്യാസം നടത്തി. തുടര്‍ന്ന്‌ മദ്രാസ്‌ പ്രസിഡന്‍സി കോളജില്‍ രസതന്ത്രം ഐച്ഛികവിഷയമായി പഠിച്ച്‌ ബി.എ. (ഓണേഴ്‌സ്‌) ഒന്നാമനായി (1902) ജയിക്കുകയും റോസ്‌ഗോള്‍ഡ്‌ മെഡലിനും ആര്‍നി ഗോള്‍ഡ്‌ മെഡലിനും അര്‍ഹനാവുകയും ചെയ്‌തു. തിരുവിതാംകൂര്‍ ഗവണ്‍മെന്റില്‍ നിന്നു ലഭിച്ച സ്‌കോളര്‍ഷിപ്പോടുകൂടി എഡിന്‍ബറോ യൂണിവേഴ്‌സിറ്റിയില്‍ കൃഷിശാസ്‌ത്രത്തില്‍ ഉപരിപഠനം (1903-06) നടത്തി. എഡിന്‍ബറോയില്‍ നിന്ന്‌ ബി.എസ്‌സി., എം.എ. എന്നീ ബിരുദങ്ങളും ലൈപ്‌സിഗ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ പിഎച്ച്‌.ഡിയും സമ്പാദിച്ചു. 1908-ല്‍ തിരുവിതാംകൂറില്‍ തിരിച്ചെത്തിയ കുഞ്ഞന്‍പിള്ള സംസ്ഥാന കൃഷിഡയറക്‌ടറായി നിയമിക്കപ്പെട്ടു.

ഇദ്ദേഹം 1920 മുതല്‍ ഇക്കണോമിക്‌ ഡെവലപ്‌മെന്റ്‌ ബോര്‍ഡിലെ അംഗമായിരുന്നു; ഒരു കൊല്ലം ഇതിന്റെ പ്രസിഡന്റുമായിരുന്നു. 1923-ല്‍ ലഖ്‌നൗവില്‍ വച്ചു നടന്ന ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്സില്‍ കാര്‍ഷികവിഭാഗത്തിന്റെ അധ്യക്ഷനായിരുന്നു. 1924-ല്‍ വെംബ്ലിയില്‍ നടന്ന ബ്രിട്ടീഷ്‌ എമ്പയര്‍ എക്‌സിബിഷനില്‍ ഇദ്ദേഹം തിരുവിതാംകൂറിനെ പ്രതിനിധീകരിച്ചു. 1920 മുതല്‍ 39-ല്‍ പെന്‍ഷന്‍ പറ്റുന്നതുവരെ തിരുവിതാംകൂര്‍ നിയമസഭയില്‍ ഉദ്യോഗസ്ഥാംഗമായിരുന്നു. 1928-ല്‍ റാവു സാഹിബ്‌, 1936-ല്‍ റാവു ബഹദൂര്‍, രാജ്യസേവാനിരതന്‍ എന്നീ ബഹുമതികള്‍ കുഞ്ഞന്‍പിള്ളയ്‌ക്ക്‌ നല്‌കപ്പെട്ടു.

1929-ല്‍ സെന്‍സസ്‌ കമ്മീഷണറായി നിയമിതനായി. ഇദ്ദേഹം പിന്നീട്‌ റവന്യൂ കമ്മിഷണര്‍, ചീഫ്‌ സെക്രട്ടറി എന്നീ ഉദ്യോഗങ്ങളും വഹിച്ചു. ഏതാനും ആഴ്‌ചക്കാലം ആക്‌റ്റിങ്‌ ദിവാനുമായിരുന്നു. 1939-ല്‍ ഉദ്യോഗത്തില്‍ നിന്നു വിരമിച്ചശേഷം എന്‍.എസ്‌.എസ്‌.പ്രസിഡന്റായി സേവനമനുഷ്‌ഠിച്ചുവരവേ അക്കൊല്ലം തന്നെ (1939 നവംബര്‍) മദ്രാസ്സില്‍ വച്ച്‌ ഇദ്ദേഹം അന്തരിച്ചു.

കുഞ്ഞന്‍പിള്ള അനേകം ബാലസാഹിത്യകൃതികളും ശാസ്‌ത്രസാഹിത്യകൃതികളും രചിച്ചിട്ടുണ്ട്‌. പ്രകൃതിപാഠങ്ങള്‍, ബാലബോധിനി (2 ഭാഗങ്ങള്‍, 1917), ജന്തുപാഠങ്ങള്‍ (1918), കൃഷിപാഠങ്ങള്‍ എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ ബാലസാഹിത്യകൃതികള്‍. കൃഷിശാസ്‌ത്രം (3 ഭാഗങ്ങള്‍, 1911), തെങ്ങുകൃഷി, നാളികേരം (1912), കാപ്പിക്കൃഷി (1916) മുതലായവ ഇദ്ദേഹമെഴുതിയ ശാസ്‌ത്രവിഷയകമായ പ്രൗഢഗ്രന്ഥങ്ങളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍