This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർഗനൈസേഷന്‍ ഒഫ്‌ ആഫ്രിക്കന്‍ യൂണിറ്റി (ഒ.എ.യു.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓർഗനൈസേഷന്‍ ഒഫ്‌ ആഫ്രിക്കന്‍ യൂണിറ്റി (ഒ.എ.യു.) == == Organisation of African Unity...)
(Organisation of African Unity)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ഓർഗനൈസേഷന്‍ ഒഫ്‌ ആഫ്രിക്കന്‍ യൂണിറ്റി (ഒ.എ.യു.) ==
+
== ഓര്‍ഗനൈസേഷന്‍ ഒഫ്‌ ആഫ്രിക്കന്‍ യൂണിറ്റി (ഒ.എ.യു.) ==
-
 
+
== Organisation of African Unity ==
== Organisation of African Unity ==
-
പരസ്‌പരൈക്യം, അന്താരാഷ്‌ട്രസഹകരണം, ആഫ്രിക്കയിൽനിന്ന്‌ എല്ലാത്തരത്തിലുമുള്ള കൊളോണിയലിസം നിർമാർജനം ചെയ്യൽ എന്നീ ലക്ഷ്യങ്ങളോടെ 30 സ്വതന്ത്ര ആഫ്രിക്കന്‍ രാഷ്‌ട്രങ്ങള്‍ 1963 മേയിൽ എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ്‌ അബാബയിൽ സമ്മേളിച്ചു രൂപവത്‌കരിച്ച സംഘടന. ഇതിനായി രാഷ്‌ട്രത്തലവന്മാർ അടങ്ങുന്ന ഒരു അസംബ്ലി, വിദേശകാര്യമന്ത്രിമാരുടെ ഒരു കൗണ്‍സിൽ, പൊതു സെക്രട്ടേറിയറ്റ്‌ എന്നിവയ്‌ക്ക്‌ പുറമേ മാധ്യസ്ഥം, അനുരഞ്‌ജനം, തീർപ്പു കല്‌പിക്കൽ എന്നിവയ്‌ക്കായി ഒരു കമ്മിഷനും സംഘടിപ്പിക്കപ്പെട്ടു. കൊളോണിയലിസം, വർണവിവേചനം, ചേരിചേരാനയം, സാമ്പത്തിക വികസനം, നിരായുധീകരണം എന്നീ ഭിന്ന വിഷയങ്ങളെപ്പറ്റി സമ്മേളനത്തിൽ പ്രമേയങ്ങള്‍ പാസ്സാക്കപ്പെട്ടു. ആഫ്രിക്കയുടെ സ്വാതന്ത്യ്രത്തിനായി ഒമ്പത്‌ അംഗങ്ങള്‍ അടങ്ങുന്ന ഒരു "ആഫ്രിക്കന്‍ ലിബറേഷന്‍ കമ്മിറ്റി' താന്‍സാനിയയുടെ തലസ്ഥാനമായ ദാർ-എസ്‌-സലാം കേന്ദ്രമാക്കി പ്രവർത്തിക്കുവാനും തീരുമാനിച്ചു. അംഗോളയുടെ മോചനത്തിനായി പോർച്ചുഗലിന്റെമേലും വർണവിവേചനത്തിനെതിരായി സൗത്ത്‌ ആഫ്രിക്കയുടെ മേലും ഈ കമ്മിറ്റി തുടർന്ന്‌ സമ്മർദം ചെലുത്തുകയും ചെയ്‌തു.
+
പരസ്‌പരൈക്യം, അന്താരാഷ്‌ട്രസഹകരണം, ആഫ്രിക്കയില്‍നിന്ന്‌ എല്ലാത്തരത്തിലുമുള്ള കൊളോണിയലിസം നിര്‍മാര്‍ജനം ചെയ്യല്‍ എന്നീ ലക്ഷ്യങ്ങളോടെ 30 സ്വതന്ത്ര ആഫ്രിക്കന്‍ രാഷ്‌ട്രങ്ങള്‍ 1963 മേയില്‍ എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ്‌ അബാബയില്‍ സമ്മേളിച്ചു രൂപവത്‌കരിച്ച സംഘടന. ഇതിനായി രാഷ്‌ട്രത്തലവന്മാര്‍ അടങ്ങുന്ന ഒരു അസംബ്ലി, വിദേശകാര്യമന്ത്രിമാരുടെ ഒരു കൗണ്‍സില്‍, പൊതു സെക്രട്ടേറിയറ്റ്‌ എന്നിവയ്‌ക്ക്‌ പുറമേ മാധ്യസ്ഥം, അനുരഞ്‌ജനം, തീര്‍പ്പു കല്‌പിക്കല്‍ എന്നിവയ്‌ക്കായി ഒരു കമ്മിഷനും സംഘടിപ്പിക്കപ്പെട്ടു. കൊളോണിയലിസം, വര്‍ണവിവേചനം, ചേരിചേരാനയം, സാമ്പത്തിക വികസനം, നിരായുധീകരണം എന്നീ ഭിന്ന വിഷയങ്ങളെപ്പറ്റി സമ്മേളനത്തില്‍ പ്രമേയങ്ങള്‍ പാസ്സാക്കപ്പെട്ടു. ആഫ്രിക്കയുടെ സ്വാതന്ത്യ്രത്തിനായി ഒമ്പത്‌ അംഗങ്ങള്‍ അടങ്ങുന്ന ഒരു "ആഫ്രിക്കന്‍ ലിബറേഷന്‍ കമ്മിറ്റി' താന്‍സാനിയയുടെ തലസ്ഥാനമായ ദാര്‍-എസ്‌-സലാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുവാനും തീരുമാനിച്ചു. അംഗോളയുടെ മോചനത്തിനായി പോര്‍ച്ചുഗലിന്റെമേലും വര്‍ണവിവേചനത്തിനെതിരായി സൗത്ത്‌ ആഫ്രിക്കയുടെ മേലും ഈ കമ്മിറ്റി തുടര്‍ന്ന്‌ സമ്മര്‍ദം ചെലുത്തുകയും ചെയ്‌തു.
-
മൊറോക്കോ-അള്‍ജീരിയന്‍ തർക്കങ്ങള്‍ പരിഹരിക്കുവാന്‍ 1963-ഒരു അഡ്‌ഹോക്ക്‌ കമ്മിഷന്‍ ഒ.എ.യു.വിന്റെ നേതൃത്വത്തിൽ രൂപവത്‌കരിച്ചു. ആഫ്രിക്കയിൽ അഭയാർഥി പ്രശ്‌ന പരിഹാരത്തിനും കോംഗോയിൽ ആഭ്യന്തര കലാപത്തിന്റെ പരിഹാരത്തിനുമായി ഓരോ അഡ്‌ഹോക്ക്‌ കമ്മിഷന്‍ 1964-സംഘടിപ്പിക്കപ്പെട്ടു. സോമാലിയും എത്യോപ്യയും തമ്മിലും കെനിയയും സോമാലിയും തമ്മിലും 1965-67 കാലത്ത്‌ അതിർത്തിത്തർക്കങ്ങള്‍ ഉണ്ടായപ്പോള്‍ ഒ.എ.യു. ഫലപ്രദമായി ഇടപെടുകയുണ്ടായി.
+
മൊറോക്കോ-അള്‍ജീരിയന്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുവാന്‍ 1963-ല്‍ ഒരു അഡ്‌ഹോക്ക്‌ കമ്മിഷന്‍ ഒ.എ.യു.വിന്റെ നേതൃത്വത്തില്‍ രൂപവത്‌കരിച്ചു. ആഫ്രിക്കയില്‍ അഭയാര്‍ഥി പ്രശ്‌ന പരിഹാരത്തിനും കോംഗോയില്‍ ആഭ്യന്തര കലാപത്തിന്റെ പരിഹാരത്തിനുമായി ഓരോ അഡ്‌ഹോക്ക്‌ കമ്മിഷന്‍ 1964-ല്‍ സംഘടിപ്പിക്കപ്പെട്ടു. സോമാലിയും എത്യോപ്യയും തമ്മിലും കെനിയയും സോമാലിയും തമ്മിലും 1965-67 കാലത്ത്‌ അതിര്‍ത്തിത്തര്‍ക്കങ്ങള്‍ ഉണ്ടായപ്പോള്‍ ഒ.എ.യു. ഫലപ്രദമായി ഇടപെടുകയുണ്ടായി.
-
സൗത്ത്‌ ആഫ്രിക്കയും റൊഡേഷ്യയും ഒഴികെ ആഫ്രിക്കയിലെ എല്ലാ സ്വതന്ത്രരാഷ്‌ട്രങ്ങളും ഒ.എ.യു.വിൽ അംഗങ്ങളാണ്‌. യു.എന്‍.-ഒ.എ.യു. രാഷ്‌ട്രങ്ങള്‍ ഐക്യത്തോടും ധാരണയോടും കൂടി വർത്തിക്കുന്നു. അന്താരാഷ്‌ട്ര രംഗത്ത്‌ വലിയ സ്വാധീനതയുള്ള ഒരു സംഘടനയാണിത്‌. 2002 ജൂല. 9-ന്‌ ഈ സംഘടനയുടെ പ്രവർത്തനം അവസാനിപ്പിക്കുകയും ആഫ്രിക്കന്‍ യൂണിയന്‍ അത്‌ ഏറ്റെടുക്കുകയും ചെയ്‌തു. 2002-ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായിരുന്ന തബു എംബെക്കിയായിരുന്നു ഓർഗനൈസേഷന്റെ അവസാനത്തെ ചെയർപേഴ്‌സന്‍.
+
സൗത്ത്‌ ആഫ്രിക്കയും റൊഡേഷ്യയും ഒഴികെ ആഫ്രിക്കയിലെ എല്ലാ സ്വതന്ത്രരാഷ്‌ട്രങ്ങളും ഒ.എ.യു.വില്‍ അംഗങ്ങളാണ്‌. യു.എന്‍.-ഒ.എ.യു. രാഷ്‌ട്രങ്ങള്‍ ഐക്യത്തോടും ധാരണയോടും കൂടി വര്‍ത്തിക്കുന്നു. അന്താരാഷ്‌ട്ര രംഗത്ത്‌ വലിയ സ്വാധീനതയുള്ള ഒരു സംഘടനയാണിത്‌. 2002 ജൂല. 9-ന്‌ ഈ സംഘടനയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ആഫ്രിക്കന്‍ യൂണിയന്‍ അത്‌ ഏറ്റെടുക്കുകയും ചെയ്‌തു. 2002-ല്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായിരുന്ന തബു എംബെക്കിയായിരുന്നു ഓര്‍ഗനൈസേഷന്റെ അവസാനത്തെ ചെയര്‍പേഴ്‌സന്‍.

Current revision as of 10:18, 7 ഓഗസ്റ്റ്‌ 2014

ഓര്‍ഗനൈസേഷന്‍ ഒഫ്‌ ആഫ്രിക്കന്‍ യൂണിറ്റി (ഒ.എ.യു.)

Organisation of African Unity

പരസ്‌പരൈക്യം, അന്താരാഷ്‌ട്രസഹകരണം, ആഫ്രിക്കയില്‍നിന്ന്‌ എല്ലാത്തരത്തിലുമുള്ള കൊളോണിയലിസം നിര്‍മാര്‍ജനം ചെയ്യല്‍ എന്നീ ലക്ഷ്യങ്ങളോടെ 30 സ്വതന്ത്ര ആഫ്രിക്കന്‍ രാഷ്‌ട്രങ്ങള്‍ 1963 മേയില്‍ എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ്‌ അബാബയില്‍ സമ്മേളിച്ചു രൂപവത്‌കരിച്ച സംഘടന. ഇതിനായി രാഷ്‌ട്രത്തലവന്മാര്‍ അടങ്ങുന്ന ഒരു അസംബ്ലി, വിദേശകാര്യമന്ത്രിമാരുടെ ഒരു കൗണ്‍സില്‍, പൊതു സെക്രട്ടേറിയറ്റ്‌ എന്നിവയ്‌ക്ക്‌ പുറമേ മാധ്യസ്ഥം, അനുരഞ്‌ജനം, തീര്‍പ്പു കല്‌പിക്കല്‍ എന്നിവയ്‌ക്കായി ഒരു കമ്മിഷനും സംഘടിപ്പിക്കപ്പെട്ടു. കൊളോണിയലിസം, വര്‍ണവിവേചനം, ചേരിചേരാനയം, സാമ്പത്തിക വികസനം, നിരായുധീകരണം എന്നീ ഭിന്ന വിഷയങ്ങളെപ്പറ്റി സമ്മേളനത്തില്‍ പ്രമേയങ്ങള്‍ പാസ്സാക്കപ്പെട്ടു. ആഫ്രിക്കയുടെ സ്വാതന്ത്യ്രത്തിനായി ഒമ്പത്‌ അംഗങ്ങള്‍ അടങ്ങുന്ന ഒരു "ആഫ്രിക്കന്‍ ലിബറേഷന്‍ കമ്മിറ്റി' താന്‍സാനിയയുടെ തലസ്ഥാനമായ ദാര്‍-എസ്‌-സലാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുവാനും തീരുമാനിച്ചു. അംഗോളയുടെ മോചനത്തിനായി പോര്‍ച്ചുഗലിന്റെമേലും വര്‍ണവിവേചനത്തിനെതിരായി സൗത്ത്‌ ആഫ്രിക്കയുടെ മേലും ഈ കമ്മിറ്റി തുടര്‍ന്ന്‌ സമ്മര്‍ദം ചെലുത്തുകയും ചെയ്‌തു. മൊറോക്കോ-അള്‍ജീരിയന്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുവാന്‍ 1963-ല്‍ ഒരു അഡ്‌ഹോക്ക്‌ കമ്മിഷന്‍ ഒ.എ.യു.വിന്റെ നേതൃത്വത്തില്‍ രൂപവത്‌കരിച്ചു. ആഫ്രിക്കയില്‍ അഭയാര്‍ഥി പ്രശ്‌ന പരിഹാരത്തിനും കോംഗോയില്‍ ആഭ്യന്തര കലാപത്തിന്റെ പരിഹാരത്തിനുമായി ഓരോ അഡ്‌ഹോക്ക്‌ കമ്മിഷന്‍ 1964-ല്‍ സംഘടിപ്പിക്കപ്പെട്ടു. സോമാലിയും എത്യോപ്യയും തമ്മിലും കെനിയയും സോമാലിയും തമ്മിലും 1965-67 കാലത്ത്‌ അതിര്‍ത്തിത്തര്‍ക്കങ്ങള്‍ ഉണ്ടായപ്പോള്‍ ഒ.എ.യു. ഫലപ്രദമായി ഇടപെടുകയുണ്ടായി.

സൗത്ത്‌ ആഫ്രിക്കയും റൊഡേഷ്യയും ഒഴികെ ആഫ്രിക്കയിലെ എല്ലാ സ്വതന്ത്രരാഷ്‌ട്രങ്ങളും ഒ.എ.യു.വില്‍ അംഗങ്ങളാണ്‌. യു.എന്‍.-ഒ.എ.യു. രാഷ്‌ട്രങ്ങള്‍ ഐക്യത്തോടും ധാരണയോടും കൂടി വര്‍ത്തിക്കുന്നു. അന്താരാഷ്‌ട്ര രംഗത്ത്‌ വലിയ സ്വാധീനതയുള്ള ഒരു സംഘടനയാണിത്‌. 2002 ജൂല. 9-ന്‌ ഈ സംഘടനയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ആഫ്രിക്കന്‍ യൂണിയന്‍ അത്‌ ഏറ്റെടുക്കുകയും ചെയ്‌തു. 2002-ല്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായിരുന്ന തബു എംബെക്കിയായിരുന്നു ഓര്‍ഗനൈസേഷന്റെ അവസാനത്തെ ചെയര്‍പേഴ്‌സന്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍