This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എറാന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == എറാന്‍ == മധ്യപ്രദേശിലെ ബീനാ നദീതീരത്തെ ഒരു പ്രാചീന സംസ്കാ...) |
Mksol (സംവാദം | സംഭാവനകള്‍) (→എറാന്‍) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
== എറാന്‍ == | == എറാന്‍ == | ||
- | + | [[ചിത്രം:Vol5p218_Vishnu temple at Eran, Madhya Pradesh.jpg|thumb|മധ്യപ്രദേശിലെ എറാനിലെ പ്രാചീന വിഷ്ണുക്ഷേത്രം]] | |
- | മധ്യപ്രദേശിലെ ബീനാ നദീതീരത്തെ ഒരു പ്രാചീന സംസ്കാരകേന്ദ്രം. കറുപ്പും ചെമപ്പും | + | മധ്യപ്രദേശിലെ ബീനാ നദീതീരത്തെ ഒരു പ്രാചീന സംസ്കാരകേന്ദ്രം. കറുപ്പും ചെമപ്പും കലര്‍ന്നതും കറുപ്പിന്മേല് ചെമപ്പുമുള്ളതുമായ പാത്രങ്ങള്‍ ഇവിടെ നിന്നും ഖനനം ചെയ്ത് പുറത്തെടുക്കുകയുണ്ടായി. കല്‍ക്കത്തി വ്യവസായം(Lithic blade industry) ഇവിടെ നിലവിലിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്. ഒരു വസ്ത്രവും ഇവിടെ നിന്നു ലഭ്യമായി. കറുപ്പും ചെമപ്പും ചേര്‍ന്ന പാത്രങ്ങളുടെ കറുത്തവശത്ത് ധവളവര്ണത്തിലുള്ള ചിത്രങ്ങള്‍ ദൃശ്യമാണ്. ഇവിടെ കാണപ്പെട്ട ഒരു അഗ്നികുണ്ഡവും(fire pit) തേറയില്‍ അഗ്നി ജ്വലിപ്പിച്ചതിന്റെ അടയാളങ്ങളും ഈ സംസ്കാരത്തിന്റെ രണ്ട് ഉപഘട്ടങ്ങളെ(sub phases)യാണു സൂചിപ്പിക്കുന്നതെന്ന് ഗവേഷകന്മാര് കരുതുന്നു. രണ്ടോ അതിലധികമോ വരുന്ന ഇത്തരം ഉപഘട്ടങ്ങളെ (sub phase)കാര്‍ബണ്‍-14 ഉപയോഗിച്ചുകൊണ്ടുള്ള കാലഗണനാസമ്പ്രദായം വഴിയുള്ള പരീക്ഷണങ്ങളും വ്യഞ്ജിപ്പിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പുരാതനകാലം ബി.സി. 1949 ± 68 ആണ്. മറ്റൊന്ന് ബി.സി. 1373 ± 65-ഉം ഏറ്റവും ആധുനിക കാലം ബി.സി. 789 ± 62ഉം ആകുന്നു. അതിനാല്‍ സു.ബി.സി. 2000 മുതല്‍ സു.ബി.സി. 700 വരെയുള്ള കാലത്താണ് എറാനിലെ സംസ്കാരം നിലനിന്നിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു. |
Current revision as of 09:10, 16 ഓഗസ്റ്റ് 2014
എറാന്‍
മധ്യപ്രദേശിലെ ബീനാ നദീതീരത്തെ ഒരു പ്രാചീന സംസ്കാരകേന്ദ്രം. കറുപ്പും ചെമപ്പും കലര്‍ന്നതും കറുപ്പിന്മേല് ചെമപ്പുമുള്ളതുമായ പാത്രങ്ങള്‍ ഇവിടെ നിന്നും ഖനനം ചെയ്ത് പുറത്തെടുക്കുകയുണ്ടായി. കല്‍ക്കത്തി വ്യവസായം(Lithic blade industry) ഇവിടെ നിലവിലിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്. ഒരു വസ്ത്രവും ഇവിടെ നിന്നു ലഭ്യമായി. കറുപ്പും ചെമപ്പും ചേര്‍ന്ന പാത്രങ്ങളുടെ കറുത്തവശത്ത് ധവളവര്ണത്തിലുള്ള ചിത്രങ്ങള്‍ ദൃശ്യമാണ്. ഇവിടെ കാണപ്പെട്ട ഒരു അഗ്നികുണ്ഡവും(fire pit) തേറയില്‍ അഗ്നി ജ്വലിപ്പിച്ചതിന്റെ അടയാളങ്ങളും ഈ സംസ്കാരത്തിന്റെ രണ്ട് ഉപഘട്ടങ്ങളെ(sub phases)യാണു സൂചിപ്പിക്കുന്നതെന്ന് ഗവേഷകന്മാര് കരുതുന്നു. രണ്ടോ അതിലധികമോ വരുന്ന ഇത്തരം ഉപഘട്ടങ്ങളെ (sub phase)കാര്‍ബണ്‍-14 ഉപയോഗിച്ചുകൊണ്ടുള്ള കാലഗണനാസമ്പ്രദായം വഴിയുള്ള പരീക്ഷണങ്ങളും വ്യഞ്ജിപ്പിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പുരാതനകാലം ബി.സി. 1949 ± 68 ആണ്. മറ്റൊന്ന് ബി.സി. 1373 ± 65-ഉം ഏറ്റവും ആധുനിക കാലം ബി.സി. 789 ± 62ഉം ആകുന്നു. അതിനാല്‍ സു.ബി.സി. 2000 മുതല്‍ സു.ബി.സി. 700 വരെയുള്ള കാലത്താണ് എറാനിലെ സംസ്കാരം നിലനിന്നിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു.