This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാല്‍ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 1: വരി 1:
=ടാല്‍ക് =
=ടാല്‍ക് =
-
 
Talc
Talc
വരി 9: വരി 8:
ആഗ്നേയശിലകളില്‍, പ്രത്യേകിച്ചും പെരിഡോട്ടൈറ്റ്, പൈറോക്സിനൈറ്റ് എന്നിവയിലാണ് ടാല്‍ക്കിന്റെ പ്രധാന ഉപസ്ഥിതി. സിലിക്കേറ്റ് ധാതവങ്ങളുടെ രാസപരിവര്‍ത്തനമാണ് ഇവിടെ ടാല്‍ക്കിന്റെ രൂപീകരണത്തിനു നിദാനം. മഗ്നീഷ്യം ഉപസ്ഥിതശിലകള്‍ക്ക് ജലവുമായുള്ള രാസപ്രവര്‍ത്തനത്തിന്റെ ഫലമായും, പൈറോക്സീന്‍, ആംഫിബോള്‍, ഒലിവീന്‍ എന്നീ ധാതവങ്ങളുടെ പരിവര്‍ത്തനംമൂലവും ടാല്‍ക് രൂപപ്പെടാം. ട്രെമൊളൈറ്റിനൊപ്പം കാണപ്പെടുന്ന ടാല്‍ക് ട്രെമൊളൈറ്റിന്റെ തന്നെ ഒരു ഉത്പന്നമാണ്.

ടാല്‍ക്, ക്ളോറൈറ്റ്, ട്രെമൊളൈറ്റ് എന്നീ ധാതുക്കള്‍ അടങ്ങിയ ശിലയെയാണ് വ്യാവസായികമായി ടാല്‍ക് എന്നു വിവക്ഷിക്കുന്നത്. പോട്സ് റ്റോണും, സ്റ്റിയറ്റൈയ്റ്റുമാണ് പിണ്ഡാവസ്ഥയിലുള്ള മുഖ്യ ടാല്‍ക്കിനങ്ങള്‍. പ്രധാനമായും ടാല്‍ക് അടങ്ങിയതും താരതമ്യേന ശുദ്ധവും സുസംഹതവും പിണ്ഡാകാരവുമായ ശിലാപദാര്‍ഥത്തെ സൂചിപ്പിക്കേണ്ടി വരുമ്പോഴാണ് സ്റ്റിയറ്റൈയ്റ്റ് എന്ന സംജ്ഞ ഉപയോഗിക്കുന്നത്.
+
ടാല്‍ക്, ക്ലോറൈറ്റ്, ട്രെമൊളൈറ്റ് എന്നീ ധാതുക്കള്‍ അടങ്ങിയ ശിലയെയാണ് വ്യാവസായികമായി ടാല്‍ക് എന്നു വിവക്ഷിക്കുന്നത്. പോട്സ് റ്റോണും, സ്റ്റിയറ്റൈയ്റ്റുമാണ് പിണ്ഡാവസ്ഥയിലുള്ള മുഖ്യ ടാല്‍ക്കിനങ്ങള്‍. പ്രധാനമായും ടാല്‍ക് അടങ്ങിയതും താരതമ്യേന ശുദ്ധവും സുസംഹതവും പിണ്ഡാകാരവുമായ ശിലാപദാര്‍ഥത്തെ സൂചിപ്പിക്കേണ്ടി വരുമ്പോഴാണ് സ്റ്റിയറ്റൈയ്റ്റ് എന്ന സംജ്ഞ ഉപയോഗിക്കുന്നത്.
ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, ഉത്തര കരോളിന എന്നിവയാണ് ലോകത്തെ പ്രധാന ടാല്‍ക് ഉത്പാദകരാജ്യങ്ങള്‍. യു.എസ്., ഫ്രാന്‍സ്, ഇറ്റലി, ആസ്റ്റ്രിയ, ജപ്പാന്‍ എന്നിവിടങ്ങളിലും ഗണ്യമായ തോതില്‍ ടാല്‍ക് നിക്ഷേപമുണ്ട്.

സിറാമിക് വ്യവസായത്തിലെ ഒരു സുപ്രധാന അസംസ്കൃത വസ്തുവാണ് ടാല്‍ക്. സൌന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ നിര്‍മാണത്തിനു പുറമേ പെയിന്റ്, പേപ്പര്‍, റബര്‍ എന്നീ വ്യവസായങ്ങളിലും ഈ ധാതവം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
+
സിറാമിക് വ്യവസായത്തിലെ ഒരു സുപ്രധാന അസംസ്കൃത വസ്തുവാണ് ടാല്‍ക്. സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ നിര്‍മാണത്തിനു പുറമേ പെയിന്റ്, പേപ്പര്‍, റബര്‍ എന്നീ വ്യവസായങ്ങളിലും ഈ ധാതവം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

Current revision as of 06:45, 19 ഡിസംബര്‍ 2008

ടാല്‍ക്

Talc

ഒരിനം അമ്ല മഗ്നീഷ്യം സിലിക്കേറ്റ് ധാതവം. മോവിന്റെ കാഠിന്യമാപകത്തില്‍ ഏറ്റവും താഴെയാണ് ടാല്‍ക്കിന്റെ സ്ഥാനം (കാഠിന്യാങ്കം: 1). ശുദ്ധാവസ്ഥയില്‍ വളരെ മൃദുവാണ്. വെള്ള, പച്ചകലര്‍ന്ന വെള്ള, ചാരം, തവിട്ട് എന്നീ നിറങ്ങളില്‍ പാളികളായോ സിരകളായോ പിണ്ഡാവസ്ഥയിലോ പ്രകൃതിയില്‍ കാണപ്പെടുന്നു. മഗ്നീഷ്യം സിലിക്കേറ്റിനോ അത്യുല്‍സിലിക ശിലകള്‍ക്കോ പരിവര്‍ത്തനം സംഭവിച്ചതിന്റെ പരിണിതഫലമാണ് ടാല്‍ക്. അശുദ്ധ ഡോളിമിറ്റിക് മാര്‍ബിളിന് രാസപരിണാമം സംഭവിച്ചും ടാല്‍ക് രൂപം കൊള്ളാറുണ്ട്. സെര്‍പെന്റീന്‍, കാല്‍സൈറ്റ്, ഡോളൊമൈറ്റ്, മഗ്നെസൈറ്റ് എന്നിവയാണ് പ്രധാന സഹവര്‍ത്തിത ധാതവങ്ങള്‍.

അഭ്രപാളിയോടു സാദൃശ്യമുള്ള ടാല്‍ക് ഘടനയില്‍ വൈദ്യുത നിഷ്ക്രിയ മഗ്നീഷ്യം സിലിക്കേറ്റു പാളികളെ ദുര്‍ബലമായ വ്യൂത്പന്ന രാസബന്ധത്താല്‍ ബന്ധിച്ചിരിക്കുന്നു. തത്ഫലമായി ടാല്‍ക്കിന് കുറഞ്ഞ കാഠിന്യവും സുവ്യക്തമായ ആധാരവിദളനവും ലഭ്യമാകുന്നു. ആ. ഘ: 2.7 - 2.8; ചൂര്‍ണാഭ: വെള്ള; രാസസംഘടനം : Mg3 SiO4 O10 (OH)2

ആഗ്നേയശിലകളില്‍, പ്രത്യേകിച്ചും പെരിഡോട്ടൈറ്റ്, പൈറോക്സിനൈറ്റ് എന്നിവയിലാണ് ടാല്‍ക്കിന്റെ പ്രധാന ഉപസ്ഥിതി. സിലിക്കേറ്റ് ധാതവങ്ങളുടെ രാസപരിവര്‍ത്തനമാണ് ഇവിടെ ടാല്‍ക്കിന്റെ രൂപീകരണത്തിനു നിദാനം. മഗ്നീഷ്യം ഉപസ്ഥിതശിലകള്‍ക്ക് ജലവുമായുള്ള രാസപ്രവര്‍ത്തനത്തിന്റെ ഫലമായും, പൈറോക്സീന്‍, ആംഫിബോള്‍, ഒലിവീന്‍ എന്നീ ധാതവങ്ങളുടെ പരിവര്‍ത്തനംമൂലവും ടാല്‍ക് രൂപപ്പെടാം. ട്രെമൊളൈറ്റിനൊപ്പം കാണപ്പെടുന്ന ടാല്‍ക് ട്രെമൊളൈറ്റിന്റെ തന്നെ ഒരു ഉത്പന്നമാണ്.

ടാല്‍ക്, ക്ലോറൈറ്റ്, ട്രെമൊളൈറ്റ് എന്നീ ധാതുക്കള്‍ അടങ്ങിയ ശിലയെയാണ് വ്യാവസായികമായി ടാല്‍ക് എന്നു വിവക്ഷിക്കുന്നത്. പോട്സ് റ്റോണും, സ്റ്റിയറ്റൈയ്റ്റുമാണ് പിണ്ഡാവസ്ഥയിലുള്ള മുഖ്യ ടാല്‍ക്കിനങ്ങള്‍. പ്രധാനമായും ടാല്‍ക് അടങ്ങിയതും താരതമ്യേന ശുദ്ധവും സുസംഹതവും പിണ്ഡാകാരവുമായ ശിലാപദാര്‍ഥത്തെ സൂചിപ്പിക്കേണ്ടി വരുമ്പോഴാണ് സ്റ്റിയറ്റൈയ്റ്റ് എന്ന സംജ്ഞ ഉപയോഗിക്കുന്നത്.

ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, ഉത്തര കരോളിന എന്നിവയാണ് ലോകത്തെ പ്രധാന ടാല്‍ക് ഉത്പാദകരാജ്യങ്ങള്‍. യു.എസ്., ഫ്രാന്‍സ്, ഇറ്റലി, ആസ്റ്റ്രിയ, ജപ്പാന്‍ എന്നിവിടങ്ങളിലും ഗണ്യമായ തോതില്‍ ടാല്‍ക് നിക്ഷേപമുണ്ട്.

സിറാമിക് വ്യവസായത്തിലെ ഒരു സുപ്രധാന അസംസ്കൃത വസ്തുവാണ് ടാല്‍ക്. സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ നിര്‍മാണത്തിനു പുറമേ പെയിന്റ്, പേപ്പര്‍, റബര്‍ എന്നീ വ്യവസായങ്ങളിലും ഈ ധാതവം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍