This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജന്‍ഷ്യന്‍ വയലറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→Gentian Violet) |
(→Gentian Violet) |
||
വരി 16: | വരി 16: | ||
ജന്‍ഷ്യന്‍ വയലറ്റ് ഒരു അമിനോ ട്രൈഫിനൈല്‍ മീതൈല്‍ വിഭാഗത്തില്‍പ്പെടുന്ന സംശ്ലേഷിതവര്‍ണകദ്രവ്യമാണ്. പട്ട്, കമ്പിളി, ടാനിന്‍ ബന്ധിപ്പിച്ചിട്ടുള്ള പരുത്തിത്തുണികള്‍ മുതലായവയ്ക്ക് നീല വയലറ്റ് ചായം കൊടുക്കാന്‍ ഇത് ഉപയോഗിക്കുന്നു. | ജന്‍ഷ്യന്‍ വയലറ്റ് ഒരു അമിനോ ട്രൈഫിനൈല്‍ മീതൈല്‍ വിഭാഗത്തില്‍പ്പെടുന്ന സംശ്ലേഷിതവര്‍ണകദ്രവ്യമാണ്. പട്ട്, കമ്പിളി, ടാനിന്‍ ബന്ധിപ്പിച്ചിട്ടുള്ള പരുത്തിത്തുണികള്‍ മുതലായവയ്ക്ക് നീല വയലറ്റ് ചായം കൊടുക്കാന്‍ ഇത് ഉപയോഗിക്കുന്നു. | ||
- | [[ചിത്രം: | + | [[ചിത്രം:Jinshy SR1.png|200px]] |
മായാത്ത തരം മഷി നിര്‍മിക്കുന്നതിനും ലായനികളില്‍ ഹൈഡ്രജന്‍ അയോണിന്റെ സാന്ദ്രത അളക്കുന്ന സംസൂചികയായും ഇത് ഉപയോഗിക്കുന്നു. അമ്ലതയ്ക്കനുസൃതമായി ജന്‍ഷ്യന്‍ വയലറ്റ് ലായനിയുടെ നിറവും വ്യത്യാസപ്പെടുന്നു. നേരിയ അമ്ലതയുള്ള ജന്‍ഷ്യന്‍ വയലറ്റ് ലായനികള്‍ക്ക് കടുത്ത ഊത (purple) നിറമായിരിക്കും. അമ്ലത കൂടുമ്പോള്‍ നിറം പച്ചയാകും; പ്രബലമായ അമ്ലതയുള്ള ലായനിയുടെ നിറം മഞ്ഞയാണ്. | മായാത്ത തരം മഷി നിര്‍മിക്കുന്നതിനും ലായനികളില്‍ ഹൈഡ്രജന്‍ അയോണിന്റെ സാന്ദ്രത അളക്കുന്ന സംസൂചികയായും ഇത് ഉപയോഗിക്കുന്നു. അമ്ലതയ്ക്കനുസൃതമായി ജന്‍ഷ്യന്‍ വയലറ്റ് ലായനിയുടെ നിറവും വ്യത്യാസപ്പെടുന്നു. നേരിയ അമ്ലതയുള്ള ജന്‍ഷ്യന്‍ വയലറ്റ് ലായനികള്‍ക്ക് കടുത്ത ഊത (purple) നിറമായിരിക്കും. അമ്ലത കൂടുമ്പോള്‍ നിറം പച്ചയാകും; പ്രബലമായ അമ്ലതയുള്ള ലായനിയുടെ നിറം മഞ്ഞയാണ്. |
Current revision as of 14:03, 28 ഫെബ്രുവരി 2016
ജന്‍ഷ്യന്‍ വയലറ്റ്
Gentian Violet
അണുനാശിനി, കൃമിനാശിനി, വര്‍ണകം എന്നീ നിലകളില്‍ ഉപയോഗിക്കുന്ന ഒരു രാസപദാര്‍ഥം. കടും പച്ചനിറത്തിലുള്ള തിളങ്ങുന്ന പരല്‍രൂപത്തില്‍ ലഭ്യമായ ഈ പദാര്‍ഥം ക്രിസ്റ്റല്‍ വയലറ്റ്, മീതൈല്‍ വയലറ്റ് എന്നീ രണ്ട് രാസസംയുക്തങ്ങളുടെ മിശ്രിതമാണ്.
മൈക്കലര്‍ കീറ്റോണ്‍, [44' ബിസ് (ഡൈമീതൈല്‍ അമിനോ ബെന്‍സോഫീനോണ്‍)], ഡൈമീതേല്‍ അനിലീന്‍ എന്നിവ കാര്‍ബണില്‍ ക്ലോറൈഡിന്റെയോ ഫോസ്ഫറസ് ഓക്സിക്ലോറൈഡിന്റെയോ സാന്നിധ്യത്തില്‍ സംഘനനം ചെയ്യുമ്പോള്‍ ക്രിസ്റ്റല്‍ വയലറ്റ് ഉണ്ടാകുന്നു.
കുപ്രിക് സള്‍ഫേറ്റും സോഡിയം ക്ലോറൈഡും അടങ്ങുന്ന ഒരു മിശ്രിതവുമായി ഡൈമീതൈല്‍ അനിലീന്‍ 60oC-ല്‍ വളരെനേരം ചൂടാക്കുമ്പോള്‍ മീതൈല്‍ വയലറ്റ് ഉണ്ടാകുന്നു.
ക്രിസ്റ്റല്‍ വയലറ്റിനും മീതൈല്‍ വയലറ്റിനും സമാനമായ ഗുണങ്ങളും ഉപയോഗങ്ങളും തന്നെയാണ്. എന്നാല്‍ ക്രിസ്റ്റല്‍ വയലറ്റിനെക്കാള്‍ ഒരു മീതൈല്‍ഗ്രൂപ്പ് കുറവായതിനാല്‍ മീതൈല്‍ വയലറ്റിന് ചുവന്ന നിറം കൂടും.
പുഴുക്കടി, കൃമികടി, വളംകടി എന്നിവയ്ക്കു പ്രതിവിധിയായി ജന്‍ഷ്യന്‍ വയലറ്റ് ലായനി പുരട്ടാറുണ്ട്. ചെമ്മരിയാടിന്റെയും മറ്റും പിത്തഗ്രന്ഥികളെ ആക്രമിക്കുന്ന ഒരിനം പരാദവിര(Chinese bile fluke) കളുണ്ടാക്കുന്ന രോഗങ്ങള്‍(clonorchis infections)ക്കും ഇത് ഔഷധമാണ്. തൊലിപ്പുറത്ത് പുരട്ടാനാണ് സാധാരണ ഉപയോഗിക്കാറുള്ളതെങ്കിലും അകമേ കഴിക്കാന്‍ ഗുളിക രൂപത്തിലും ലഭ്യമാണ്.
ജന്‍ഷ്യന്‍ വയലറ്റ് ഒരു അമിനോ ട്രൈഫിനൈല്‍ മീതൈല്‍ വിഭാഗത്തില്‍പ്പെടുന്ന സംശ്ലേഷിതവര്‍ണകദ്രവ്യമാണ്. പട്ട്, കമ്പിളി, ടാനിന്‍ ബന്ധിപ്പിച്ചിട്ടുള്ള പരുത്തിത്തുണികള്‍ മുതലായവയ്ക്ക് നീല വയലറ്റ് ചായം കൊടുക്കാന്‍ ഇത് ഉപയോഗിക്കുന്നു.
മായാത്ത തരം മഷി നിര്‍മിക്കുന്നതിനും ലായനികളില്‍ ഹൈഡ്രജന്‍ അയോണിന്റെ സാന്ദ്രത അളക്കുന്ന സംസൂചികയായും ഇത് ഉപയോഗിക്കുന്നു. അമ്ലതയ്ക്കനുസൃതമായി ജന്‍ഷ്യന്‍ വയലറ്റ് ലായനിയുടെ നിറവും വ്യത്യാസപ്പെടുന്നു. നേരിയ അമ്ലതയുള്ള ജന്‍ഷ്യന്‍ വയലറ്റ് ലായനികള്‍ക്ക് കടുത്ത ഊത (purple) നിറമായിരിക്കും. അമ്ലത കൂടുമ്പോള്‍ നിറം പച്ചയാകും; പ്രബലമായ അമ്ലതയുള്ള ലായനിയുടെ നിറം മഞ്ഞയാണ്.