This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജയന്തി രാമയ്യ പന്തുലു (1869 - 1964)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: ==ജയന്തി രാമയ്യ പന്തുലു (1869 - 1964)== തെലുങ്കു സാഹിത്യകാരന്. 1869-ല്‍ അ...)
അടുത്ത വ്യത്യാസം →
Current revision as of 10:26, 8 ഫെബ്രുവരി 2016
ജയന്തി രാമയ്യ പന്തുലു (1869 - 1964)
തെലുങ്കു സാഹിത്യകാരന്. 1869-ല്‍ അമലാപുരം താലൂക്കിലെ മുകീശ്വരത്ത് ജനിച്ചു. അധ്യാപകന്, നിയമസഭാംഗം എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. ആന്ധ്രാസാഹിത്യ പരിഷത്തിന്റെ സ്ഥാപകന്‍ എന്ന നിലയില്‍ തെലുങ്കുസാഹിത്യ രംഗത്ത് ഇദ്ദേഹത്തിന് ആദരണീയമായൊരു സ്ഥാനമുണ്ട്. തെലുങ്കിലെ ആദ്യത്തെതും ഇന്നും ഒന്നാം സ്ഥാനത്തു നില്ക്കുന്നതുമായ നിഘണ്ടുവായ സൂര്യരായ ആന്ധ്രാ നിഘണ്ടുവു ഇദ്ദേഹമാണ് തയ്യാറാക്കിയത്. അമരുക കാവ്യവും ഉത്തരരാമചരിതവുമാണ് ഇദ്ദേഹം തെലുങ്കിലേക്കു വിവര്‍ത്തനം ചെയ്ത സംസ്കൃത കൃതികള്‍. രാമായണത്തിന് രണ്ടു പാഠഭേദങ്ങള്‍ രചിച്ചിട്ടുണ്ട്. ആന്ധ്രാവാങ്മയ വികാസ വൈഖരി (ചരിത്രഗ്രന്ഥം), മുക്തിസ്വരശതകം (കാവ്യം) എന്നിവയാണ് മറ്റു കൃതികള്‍. സാഹിത്യഭാഷ സാമാന്യ വ്യവഹാരത്തിലേതില് നിന്ന് വ്യത്യസ്തമായതും മാനകീകൃതവും ആയിരിക്കണമെന്നു ശഠിച്ച ഒരു സാഹിത്യപ്രസ്ഥാനത്തിന്റെ കരുത്തനായ വക്താവായിരുന്നു. ഇദ്ദേഹം. ആന്ധ്രയെപ്പറ്റിയുള്ള എണ്ണൂറോളം ശാസനങ്ങള്‍ ഭാരത സര്‍ക്കാരിനുവേണ്ടി ഇദ്ദേഹം എഡിറ്റു ചെയ്തിട്ടുണ്ട്. 1964-ല്‍ അന്തരിച്ചു.