This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുപ്രറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Cuprite)
(Cuprite)
 
വരി 5: വരി 5:
== Cuprite ==
== Cuprite ==
[[ചിത്രം:Vol7p684_6bzb-cuprite-crystals9f.jpg|thumb|കുപ്രറ്റ്‌ ക്രിസ്റ്റലുകള്‍]]

-
ചെമ്പിന്റെ ഓക്‌സൈഡ്‌ ധാതു. ചെമ്പു നിക്ഷേപങ്ങളോടടുത്തുള്ള ഓക്‌സീകൃതമേഖലകളില്‍ വ്യാപകമായി കാണപ്പെടുന്നു. രാസരചന ഈ2ഛ. ഐസോമെട്രിക്‌ പരല്‍വ്യൂഹത്തില്‍, ക്യൂബ്‌ അഷ്‌ടഭുജം(octahedron), ദ്വാദശഭുജം (dodecahedron)എന്നീ രൂപങ്ങളിലാണ്‌ കുപ്രറ്റ്‌ ക്രിസ്റ്റലീകൃതമാകുന്നത്‌. രോമംപോലെ അവസ്ഥിതമായിക്കാണുന്ന വകഭേദത്തെ ചാല്‍ക്കോട്രീക്കൈറ്റ്‌ (chalcotrichite) എന്നു വിശേഷിപ്പിക്കുന്നു. ചെറുപരലുകളുടെ സഞ്ചയങ്ങളായും ദൃശ്യമല്ലാത്ത പരലുകള്‍ ചേര്‍ന്ന സ്ഥൂലനിക്ഷേപങ്ങളായും കുപ്രറ്റ്‌ അവസ്ഥിതമാവാം.
+
ചെമ്പിന്റെ ഓക്‌സൈഡ്‌ ധാതു. ചെമ്പു നിക്ഷേപങ്ങളോടടുത്തുള്ള ഓക്‌സീകൃതമേഖലകളില്‍ വ്യാപകമായി കാണപ്പെടുന്നു. രാസരചന Cu2O. ഐസോമെട്രിക്‌ പരല്‍വ്യൂഹത്തില്‍, ക്യൂബ്‌ അഷ്‌ടഭുജം(octahedron), ദ്വാദശഭുജം (dodecahedron)എന്നീ രൂപങ്ങളിലാണ്‌ കുപ്രറ്റ്‌ ക്രിസ്റ്റലീകൃതമാകുന്നത്‌. രോമംപോലെ അവസ്ഥിതമായിക്കാണുന്ന വകഭേദത്തെ ചാല്‍ക്കോട്രീക്കൈറ്റ്‌ (chalcotrichite) എന്നു വിശേഷിപ്പിക്കുന്നു. ചെറുപരലുകളുടെ സഞ്ചയങ്ങളായും ദൃശ്യമല്ലാത്ത പരലുകള്‍ ചേര്‍ന്ന സ്ഥൂലനിക്ഷേപങ്ങളായും കുപ്രറ്റ്‌ അവസ്ഥിതമാവാം.
ചുവപ്പുനിറത്തിലുള്ളവയും അര്‍ധതാര്യവും ലോഹദ്യുതിയുള്ളവയുമാണ്‌ കുപ്രറ്റ്‌ പരലുകള്‍. തിളങ്ങുന്ന ചുവപ്പുകലര്‍ന്ന തവിട്ടുനിറത്തിലുള്ള ചൂര്‍ണാഭയുമുണ്ട്‌. പരലുകള്‍ക്ക്‌ കാഠിന്യം 3.5-4-ഉം ആപേക്ഷകസാന്ദ്രത 6.1-ഉം ആണ്‌. വിദളനം സ്‌പഷ്‌ടമല്ല.

ചെമ്പുനിക്ഷേപങ്ങള്‍ക്ക്‌ മുകളിലായി ലിമൊണൈറ്റ്‌, മാലക്കൈറ്റ്‌, അഷ്‌ഠറൈറ്റ്‌, ക്രസൊക്കോള എന്നീ ധാതുക്കളോടൊപ്പം കുപ്രറ്റ്‌ സാധാരണ കാണപ്പെടുന്നു. ചെമ്പിന്റെ അയിരായും കണക്കാക്കപ്പെടുന്നു. കുപ്രറ്റ്‌ ഒരു സൂചകധാതുവായും ഗണിക്കപ്പെടുന്നു. ഏറ്റവും പൂര്‍ണരൂപത്തിലുള്ള പരലുകള്‍ ഫ്രാന്‍സിലെ ചെസ്സി, ഇംഗ്ലണ്ടിലെ കോണ്‍വാള്‍ എന്നിവിടങ്ങളിലുണ്ട്‌. ഖനനപ്രവര്‍ത്തനങ്ങളുടെ പ്രാഥമികദശകളില്‍ ചെമ്പുഖനികളില്‍നിന്ന്‌ വന്‍തോതില്‍ കുപ്രറ്റും ശേഖരിച്ചുപോരുന്നു. യു.എസില്‍ വന്‍തോതില്‍ കുപ്രറ്റ്‌ ശേഖരിക്കപ്പെടുന്നത്‌ അരിസോണ, ന്യൂ മെക്‌സിക്കോ, പെന്‍സില്‍വേനിയ, ടെന്നിസി, മോണ്ടാനാ, കൊളറാഡോ, യൂട്ടാ, ഇഡാഹോ, നെവദ, കാലിഫോര്‍ണിയ എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ്‌. ലോകത്തെ മറ്റു കുപ്രറ്റ്‌ ശേഖരങ്ങള്‍ മെക്‌സിക്കോ, ബൊളീവിയ, ജര്‍മനി, ഹംഗറി, ആസ്റ്റ്രലിയ, ടാസ്‌മേനിയ, ജപ്പാന്‍, സായ്‌ര്‍, സുമേബ്‌ (Tsumeb), തെക്കുപടിഞ്ഞാറെ ആഫ്രിക്ക എന്നിവിടങ്ങളിലാണ്‌. നോ. ചെമ്പ്‌

Current revision as of 10:18, 7 ഓഗസ്റ്റ്‌ 2014

കുപ്രറ്റ്‌

Cuprite

കുപ്രറ്റ്‌ ക്രിസ്റ്റലുകള്‍

ചെമ്പിന്റെ ഓക്‌സൈഡ്‌ ധാതു. ചെമ്പു നിക്ഷേപങ്ങളോടടുത്തുള്ള ഓക്‌സീകൃതമേഖലകളില്‍ വ്യാപകമായി കാണപ്പെടുന്നു. രാസരചന Cu2O. ഐസോമെട്രിക്‌ പരല്‍വ്യൂഹത്തില്‍, ക്യൂബ്‌ അഷ്‌ടഭുജം(octahedron), ദ്വാദശഭുജം (dodecahedron)എന്നീ രൂപങ്ങളിലാണ്‌ കുപ്രറ്റ്‌ ക്രിസ്റ്റലീകൃതമാകുന്നത്‌. രോമംപോലെ അവസ്ഥിതമായിക്കാണുന്ന വകഭേദത്തെ ചാല്‍ക്കോട്രീക്കൈറ്റ്‌ (chalcotrichite) എന്നു വിശേഷിപ്പിക്കുന്നു. ചെറുപരലുകളുടെ സഞ്ചയങ്ങളായും ദൃശ്യമല്ലാത്ത പരലുകള്‍ ചേര്‍ന്ന സ്ഥൂലനിക്ഷേപങ്ങളായും കുപ്രറ്റ്‌ അവസ്ഥിതമാവാം. ചുവപ്പുനിറത്തിലുള്ളവയും അര്‍ധതാര്യവും ലോഹദ്യുതിയുള്ളവയുമാണ്‌ കുപ്രറ്റ്‌ പരലുകള്‍. തിളങ്ങുന്ന ചുവപ്പുകലര്‍ന്ന തവിട്ടുനിറത്തിലുള്ള ചൂര്‍ണാഭയുമുണ്ട്‌. പരലുകള്‍ക്ക്‌ കാഠിന്യം 3.5-4-ഉം ആപേക്ഷകസാന്ദ്രത 6.1-ഉം ആണ്‌. വിദളനം സ്‌പഷ്‌ടമല്ല.

ചെമ്പുനിക്ഷേപങ്ങള്‍ക്ക്‌ മുകളിലായി ലിമൊണൈറ്റ്‌, മാലക്കൈറ്റ്‌, അഷ്‌ഠറൈറ്റ്‌, ക്രസൊക്കോള എന്നീ ധാതുക്കളോടൊപ്പം കുപ്രറ്റ്‌ സാധാരണ കാണപ്പെടുന്നു. ചെമ്പിന്റെ അയിരായും കണക്കാക്കപ്പെടുന്നു. കുപ്രറ്റ്‌ ഒരു സൂചകധാതുവായും ഗണിക്കപ്പെടുന്നു. ഏറ്റവും പൂര്‍ണരൂപത്തിലുള്ള പരലുകള്‍ ഫ്രാന്‍സിലെ ചെസ്സി, ഇംഗ്ലണ്ടിലെ കോണ്‍വാള്‍ എന്നിവിടങ്ങളിലുണ്ട്‌. ഖനനപ്രവര്‍ത്തനങ്ങളുടെ പ്രാഥമികദശകളില്‍ ചെമ്പുഖനികളില്‍നിന്ന്‌ വന്‍തോതില്‍ കുപ്രറ്റും ശേഖരിച്ചുപോരുന്നു. യു.എസില്‍ വന്‍തോതില്‍ കുപ്രറ്റ്‌ ശേഖരിക്കപ്പെടുന്നത്‌ അരിസോണ, ന്യൂ മെക്‌സിക്കോ, പെന്‍സില്‍വേനിയ, ടെന്നിസി, മോണ്ടാനാ, കൊളറാഡോ, യൂട്ടാ, ഇഡാഹോ, നെവദ, കാലിഫോര്‍ണിയ എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ്‌. ലോകത്തെ മറ്റു കുപ്രറ്റ്‌ ശേഖരങ്ങള്‍ മെക്‌സിക്കോ, ബൊളീവിയ, ജര്‍മനി, ഹംഗറി, ആസ്റ്റ്രലിയ, ടാസ്‌മേനിയ, ജപ്പാന്‍, സായ്‌ര്‍, സുമേബ്‌ (Tsumeb), തെക്കുപടിഞ്ഞാറെ ആഫ്രിക്ക എന്നിവിടങ്ങളിലാണ്‌. നോ. ചെമ്പ്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍