This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദ്രുതവിളംബിതം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ദ്രുതവിളംബിതം സംസ്കൃത വൃത്തം. ജഗതിഛന്ദസ്സിലുള്‍പ്പെടുന്ന വൃത്തമാണ...) |
|||
വരി 1: | വരി 1: | ||
- | ദ്രുതവിളംബിതം | + | =ദ്രുതവിളംബിതം= |
സംസ്കൃത വൃത്തം. ജഗതിഛന്ദസ്സിലുള്‍പ്പെടുന്ന വൃത്തമാണ് ഇത്. ഒരു വരിയില്‍ പന്ത്രണ്ട് അക്ഷരങ്ങളുള്ള ഛന്ദസ്സാണ് ജഗതിഛന്ദസ്സ്. പന്ത്രണ്ട് അക്ഷരങ്ങളെ നാല് ഗണമായി തിരിക്കുമ്പോള്‍ നഗണം, ഭഗണം, ഭഗണം, രഗണം എന്നിവ വരുന്നതാണ് ദ്രുതവിളംബിതത്തിന്റെ ലക്ഷണം. | സംസ്കൃത വൃത്തം. ജഗതിഛന്ദസ്സിലുള്‍പ്പെടുന്ന വൃത്തമാണ് ഇത്. ഒരു വരിയില്‍ പന്ത്രണ്ട് അക്ഷരങ്ങളുള്ള ഛന്ദസ്സാണ് ജഗതിഛന്ദസ്സ്. പന്ത്രണ്ട് അക്ഷരങ്ങളെ നാല് ഗണമായി തിരിക്കുമ്പോള്‍ നഗണം, ഭഗണം, ഭഗണം, രഗണം എന്നിവ വരുന്നതാണ് ദ്രുതവിളംബിതത്തിന്റെ ലക്ഷണം. | ||
- | + | 'ദ്രുതവിളംബിതമാം നഭവും ഭ രം' എന്നാണ് ''വൃത്തമഞ്ജരി''യില്‍ ലക്ഷണം നല്‍കുന്നത്. 'ദ്രുതവിളംബിതമാഹനഭൗഭരൗ' എന്നാണ് കേദാരഭട്ടന്റെ ''വൃത്തരത്നാകര''ത്തില്‍ ലക്ഷണം നല്‍കിയിരിക്കുന്നത്. | |
- | + | 'തളിരുപോലധരം സുമനോഹരം | |
- | + | ലളിതശാഖകള്‍ പോലെ ഭുജദ്വയം | |
- | + | കിളിമൊഴിക്കുടലില്‍ കുസുമോപമം | |
- | + | മിളിതമുജ്ജ്വലമാം നവയൌവനം' | |
- | എന്ന | + | എന്ന ''മണിപ്രവാളശാകുന്തള''ത്തിലെ (കേരളവര്‍മ വലിയകോയിത്തമ്പുരാന്) പദ്യം ഈ വൃത്തത്തിലാണ്. ഈ വൃത്തത്തിന് ഉജ്ജ്വല, സുന്ദരി എന്നീ പേരുകളും ഉള്ളതായി പ്രസ്താവമുണ്ട്. |
Current revision as of 09:51, 7 മാര്‍ച്ച് 2009
ദ്രുതവിളംബിതം
സംസ്കൃത വൃത്തം. ജഗതിഛന്ദസ്സിലുള്‍പ്പെടുന്ന വൃത്തമാണ് ഇത്. ഒരു വരിയില്‍ പന്ത്രണ്ട് അക്ഷരങ്ങളുള്ള ഛന്ദസ്സാണ് ജഗതിഛന്ദസ്സ്. പന്ത്രണ്ട് അക്ഷരങ്ങളെ നാല് ഗണമായി തിരിക്കുമ്പോള്‍ നഗണം, ഭഗണം, ഭഗണം, രഗണം എന്നിവ വരുന്നതാണ് ദ്രുതവിളംബിതത്തിന്റെ ലക്ഷണം.
'ദ്രുതവിളംബിതമാം നഭവും ഭ രം' എന്നാണ് വൃത്തമഞ്ജരിയില്‍ ലക്ഷണം നല്‍കുന്നത്. 'ദ്രുതവിളംബിതമാഹനഭൗഭരൗ' എന്നാണ് കേദാരഭട്ടന്റെ വൃത്തരത്നാകരത്തില്‍ ലക്ഷണം നല്‍കിയിരിക്കുന്നത്.
'തളിരുപോലധരം സുമനോഹരം
ലളിതശാഖകള്‍ പോലെ ഭുജദ്വയം
കിളിമൊഴിക്കുടലില്‍ കുസുമോപമം
മിളിതമുജ്ജ്വലമാം നവയൌവനം'
എന്ന മണിപ്രവാളശാകുന്തളത്തിലെ (കേരളവര്‍മ വലിയകോയിത്തമ്പുരാന്) പദ്യം ഈ വൃത്തത്തിലാണ്. ഈ വൃത്തത്തിന് ഉജ്ജ്വല, സുന്ദരി എന്നീ പേരുകളും ഉള്ളതായി പ്രസ്താവമുണ്ട്.