This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ട്യൂറ്റോബര്ഗ് യുദ്ധം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ട്യൂറ്റോബര്ഗ് യുദ്ധം) |
|||
വരി 2: | വരി 2: | ||
Teutoburger wald or Teutoburg Forest Battle | Teutoburger wald or Teutoburg Forest Battle | ||
- | ജര്‍മന്‍ ഗോത്രവര്‍ഗക്കാരും റോമാക്കാരും തമ്മില്‍ നടന്ന യുദ്ധം. എ.ഡി. 9-ലെ ഗ്രീഷ്മകാലത്തു നടന്ന ഈ യുദ്ധത്തില്‍ റോമാക്കാര്‍ക്കു പരാജയം സംഭവിച്ചു. റൈന്‍ നദിക്കു കിഴക്കുള്ള ജര്‍മന്‍ ഭാഗത്തേക്ക് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാനുള്ള റോമാക്കാരുടെ ശ്രമത്തിനിടയിലാണ് ഈ യുദ്ധമുണ്ടായതെന്നൊരു അഭിപ്രായമുണ്ട്. പൂബ്ളിയസ് ക്വിന്ക്റ്റിലിയസ് വാറസ് ആയിരുന്നു റോമന്‍ സേനയുടെ തലവന്‍. ഇദ്ദേഹത്തിന്റെ കീഴില്‍ മൂന്നു സേനാവ്യൂഹങ്ങളുണ്ടായിരുന്നു. അര്‍മിനിയസ് എന്ന ചെരുസ്കി ( | + | ജര്‍മന്‍ ഗോത്രവര്‍ഗക്കാരും റോമാക്കാരും തമ്മില്‍ നടന്ന യുദ്ധം. എ.ഡി. 9-ലെ ഗ്രീഷ്മകാലത്തു നടന്ന ഈ യുദ്ധത്തില്‍ റോമാക്കാര്‍ക്കു പരാജയം സംഭവിച്ചു. റൈന്‍ നദിക്കു കിഴക്കുള്ള ജര്‍മന്‍ ഭാഗത്തേക്ക് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാനുള്ള റോമാക്കാരുടെ ശ്രമത്തിനിടയിലാണ് ഈ യുദ്ധമുണ്ടായതെന്നൊരു അഭിപ്രായമുണ്ട്. പൂബ്ളിയസ് ക്വിന്ക്റ്റിലിയസ് വാറസ് ആയിരുന്നു റോമന്‍ സേനയുടെ തലവന്‍. ഇദ്ദേഹത്തിന്റെ കീഴില്‍ മൂന്നു സേനാവ്യൂഹങ്ങളുണ്ടായിരുന്നു. അര്‍മിനിയസ് എന്ന ചെരുസ്കി (Cherusci) ഗോത്ര മുഖ്യനാണ് വാറസിനെതിരായി ജര്‍മന്‍ ഗോത്രവര്ഗസേനയെ നയിച്ചിരുന്നത്. വാറസിന്റെ സൈന്യം റൈന്‍ നദിക്കു കിഴക്ക് ട്യൂറ്റോബര്ഗ് വനപ്രദേശത്തുകൂടി നീങ്ങവേ അര്മീനിയസിന്റെ സേന ഇവരെ ആക്രമിച്ചു പരാജയപ്പെടുത്തി എന്നാണു കരുതപ്പെടുന്നത്. റോമന്‍ സാമ്രാജ്യത്തിന്റെ ആദ്യകാലങ്ങളില്‍ റോമന്‍ സേനയ്ക്ക് ഏറ്റ വലിയ പരാജയമായിരുന്നു ഇത് എന്നും തുടര്‍ന്നും ജര്‍മന്‍ പ്രദേശങ്ങള്‍ കീഴടക്കാനുള്ള റോമന്‍ പദ്ധതിക്ക് ഈ യുദ്ധത്തിലെ പരാജയം അന്ത്യംകുറിച്ചു എന്നും ചരിത്രകാരന്മാര്ക്ക് അഭിപ്രായമുണ്ട്. ഈ യുദ്ധത്തിന്റെ പരിതസ്ഥിതികള്‍, കൃത്യമായ സ്ഥലവിവരണം, തീയതി എന്നീ കാര്യങ്ങള്‍ തര്‍ക്കവിഷയവും ദീര്‍ഘമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതും ആണ്. പക്ഷേ, തര്‍ക്കരഹിതമായ ഒരു ധാരണയിലെത്തുവാന്‍ ഇന്നുവരെ സാധിച്ചിട്ടില്ല. |
Current revision as of 04:48, 20 നവംബര്‍ 2008
ട്യൂറ്റോബര്ഗ് യുദ്ധം
Teutoburger wald or Teutoburg Forest Battle
ജര്‍മന്‍ ഗോത്രവര്‍ഗക്കാരും റോമാക്കാരും തമ്മില്‍ നടന്ന യുദ്ധം. എ.ഡി. 9-ലെ ഗ്രീഷ്മകാലത്തു നടന്ന ഈ യുദ്ധത്തില്‍ റോമാക്കാര്‍ക്കു പരാജയം സംഭവിച്ചു. റൈന്‍ നദിക്കു കിഴക്കുള്ള ജര്‍മന്‍ ഭാഗത്തേക്ക് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാനുള്ള റോമാക്കാരുടെ ശ്രമത്തിനിടയിലാണ് ഈ യുദ്ധമുണ്ടായതെന്നൊരു അഭിപ്രായമുണ്ട്. പൂബ്ളിയസ് ക്വിന്ക്റ്റിലിയസ് വാറസ് ആയിരുന്നു റോമന്‍ സേനയുടെ തലവന്‍. ഇദ്ദേഹത്തിന്റെ കീഴില്‍ മൂന്നു സേനാവ്യൂഹങ്ങളുണ്ടായിരുന്നു. അര്‍മിനിയസ് എന്ന ചെരുസ്കി (Cherusci) ഗോത്ര മുഖ്യനാണ് വാറസിനെതിരായി ജര്‍മന്‍ ഗോത്രവര്ഗസേനയെ നയിച്ചിരുന്നത്. വാറസിന്റെ സൈന്യം റൈന്‍ നദിക്കു കിഴക്ക് ട്യൂറ്റോബര്ഗ് വനപ്രദേശത്തുകൂടി നീങ്ങവേ അര്മീനിയസിന്റെ സേന ഇവരെ ആക്രമിച്ചു പരാജയപ്പെടുത്തി എന്നാണു കരുതപ്പെടുന്നത്. റോമന്‍ സാമ്രാജ്യത്തിന്റെ ആദ്യകാലങ്ങളില്‍ റോമന്‍ സേനയ്ക്ക് ഏറ്റ വലിയ പരാജയമായിരുന്നു ഇത് എന്നും തുടര്‍ന്നും ജര്‍മന്‍ പ്രദേശങ്ങള്‍ കീഴടക്കാനുള്ള റോമന്‍ പദ്ധതിക്ക് ഈ യുദ്ധത്തിലെ പരാജയം അന്ത്യംകുറിച്ചു എന്നും ചരിത്രകാരന്മാര്ക്ക് അഭിപ്രായമുണ്ട്. ഈ യുദ്ധത്തിന്റെ പരിതസ്ഥിതികള്‍, കൃത്യമായ സ്ഥലവിവരണം, തീയതി എന്നീ കാര്യങ്ങള്‍ തര്‍ക്കവിഷയവും ദീര്‍ഘമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതും ആണ്. പക്ഷേ, തര്‍ക്കരഹിതമായ ഒരു ധാരണയിലെത്തുവാന്‍ ഇന്നുവരെ സാധിച്ചിട്ടില്ല.