This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തിരുമാറാടി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: തിരുമാറാടി എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ പാമ്പാക്കു...) |
|||
വരി 1: | വരി 1: | ||
- | തിരുമാറാടി | + | =തിരുമാറാടി= |
- | എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ പാമ്പാക്കുട | + | എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ പാമ്പാക്കുട ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ പഞ്ചായത്ത്. 1953-ല്‍ നിലവില്‍വന്ന ഈ പഞ്ചായത്തിന് 2924.29 ഹെ. വിസ്തൃതിയുണ്ട്. അതിരുകള്‍: വ.മാറാടി പഞ്ചായത്ത്; കി.ആരക്കുഴ-പാലക്കുഴ ഗ്രാമ പഞ്ചായത്തുകള്‍, പ.പാമ്പാക്കുട പഞ്ചായത്ത്. ഒരു കാര്‍ഷിക ഗ്രാമമായ തിരുമാറാടിയിലെ തദ്ദേശീയരില്‍ 80 ശ.മാ.വും കാര്‍ഷികമേഖലയെ ആശ്രയിച്ചു ജീവിക്കുന്നു. പ്രധാനവിളയായ നെല്ലിനു പുറമേ തെങ്ങ്, കുരുമുളക്, ജാതി, ഗ്രാമ്പൂ, ഓര്‍ക്കിഡ് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. മൂവാറ്റുപുഴ ജലസേചന പദ്ധതി ഈ പഞ്ചായത്തിന് കൃഷിക്കാവശ്യമായ ജലം പ്രദാനം ചെയ്യുന്നു. ഗവ. കോളജ് മണിമലക്കുന്ന്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സഹകരണ ബാങ്കുകള്‍, പ്രാഥമികാരോഗ്യ കേന്ദ്രം, മൃഗാശുപത്രി, ആയുര്‍വേദാശുപത്രി, വില്ലേജ് ഓഫീസ്, കൃഷിഭവന് തുടങ്ങിയവ ഇവിടെ പ്രവര്‍ത്തിക്കുന്നു. |
Current revision as of 06:02, 2 ജൂലൈ 2008
തിരുമാറാടി
എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ പാമ്പാക്കുട ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ പഞ്ചായത്ത്. 1953-ല്‍ നിലവില്‍വന്ന ഈ പഞ്ചായത്തിന് 2924.29 ഹെ. വിസ്തൃതിയുണ്ട്. അതിരുകള്‍: വ.മാറാടി പഞ്ചായത്ത്; കി.ആരക്കുഴ-പാലക്കുഴ ഗ്രാമ പഞ്ചായത്തുകള്‍, പ.പാമ്പാക്കുട പഞ്ചായത്ത്. ഒരു കാര്‍ഷിക ഗ്രാമമായ തിരുമാറാടിയിലെ തദ്ദേശീയരില്‍ 80 ശ.മാ.വും കാര്‍ഷികമേഖലയെ ആശ്രയിച്ചു ജീവിക്കുന്നു. പ്രധാനവിളയായ നെല്ലിനു പുറമേ തെങ്ങ്, കുരുമുളക്, ജാതി, ഗ്രാമ്പൂ, ഓര്‍ക്കിഡ് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. മൂവാറ്റുപുഴ ജലസേചന പദ്ധതി ഈ പഞ്ചായത്തിന് കൃഷിക്കാവശ്യമായ ജലം പ്രദാനം ചെയ്യുന്നു. ഗവ. കോളജ് മണിമലക്കുന്ന്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സഹകരണ ബാങ്കുകള്‍, പ്രാഥമികാരോഗ്യ കേന്ദ്രം, മൃഗാശുപത്രി, ആയുര്‍വേദാശുപത്രി, വില്ലേജ് ഓഫീസ്, കൃഷിഭവന് തുടങ്ങിയവ ഇവിടെ പ്രവര്‍ത്തിക്കുന്നു.